പോഞ്ഞിക്കര റാഫി

#ഓർമ്മ

പോഞ്ഞിക്കര റാഫി.

പോഞിക്കര റാഫിയുടെ (1924- 1992) ഓർമ്മദിവസമാണ് സെപ്റ്റംബർ 6.

മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലാണ് 1958ൽ റാഫി എഴുതിയ സ്വർഗ്ഗദൂതൻ. ക്രിസ്തുവിനെ അനുസ്മരിപ്പിക്കുന്ന ഒരു തച്ചൻ്റെ മകനാണ് സൈമൺ. ദീപുകളിലേക്ക് ഒരു പാലം സ്വപനം കണ്ടുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. 2014ൽ യാഥാർത്ഥ്യമായ ഗോശ്രീ പാലങ്ങൾ റാഫി അരനൂറ്റാണ്ട് മുൻപ് മനസ്സിൽ കണ്ടിരുന്നു.
സ്ക്കൂൾ വിദ്യാഭ്യാസം നേടിയശേഷം ആദ്യം കൊച്ചി തുറമുഖത്ത് ഫിറ്ററായും, പിന്നീട് ഇൻഡാൽ അലുമിനിയം ഫാക്ടറിയിലും ജോലിചെയ്തതെങ്കിലും തൊഴിലാളികളെ സംഘടിപ്പിച്ചതിൻ്റെ പേരിൽ പിരിച്ചുവിടപ്പെട്ടു.
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഉറ്റസുഹൃത്തായിരുന്ന റാഫി, ബഷീറിൻ്റെ എറണാകുളത്തെ സർക്കിൾ ബുക്ക് സ്റ്റാളിൽ പങ്കാളിയാവുകയും ചെയ്തു. ബുക്ക് സ്റ്റാൾ എൻ ബി ഇസ് ഏറ്റെടുത്തപ്പോൾ 1966 മുതൽ 1974 വരെ അവിടെ മാനേജരായി ജോലി
ചെയ്തു.
ഡെമോക്രാറ്റ് തുടങ്ങിയ പത്രങ്ങളുമായും അദ്ദേഹം സഹകരിച്ചിരുന്നു.
1963ൽ തന്നെക്കാൾ 5 വയസിന് മൂത്ത സബീനയെ പ്രണയിച്ചു വിവാഹം ചെയ്തു. പിന്നീട് സബീനയുമായി ചേർന്നാണ് സാഹിത്യരചന നിർവഹിച്ചത്. 7വർഷത്തെ ഗവേഷണത്തിനുശേഷം രചിച്ച ‘ശുക്രദശയുടെ കാലം’ ആയിരുന്നു റാഫിയുടെ ഇഷ്ടകൃതി.
കലിയുഗം എന്ന ദാർശനികകൃതി 1972ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.
എൻ്റെ പ്രിയപ്പെട്ട നോവൽ കൊച്ചിയിലെ ഡച്ച് അധിനിവേശകാലം പശ്ചാത്തലമാക്കിയ ‘ഓരാ പ്രോ നോബിസ്’ ആണ്. കത്തോലിക്കർ നിത്യവും സന്ധ്യാപ്രാർത്ഥനയുടെ കൂടെ ചൊല്ലുന്ന ലുത്തിനിയയിലെ പ്രത്യുത്തരമാണ് ഓരാ പ്രോ നൊബിസ് ( ഞങ്ങൾക്ക് വെണ്ടി പ്രാർത്ഥിക്കണമേ).
8 നോവലുകളും, 2 കഥാസമാഹാരങ്ങളും, 2 തിരക്കഥകളുമാണ് റാഫിയുടെ കൈരളിക്കുള്ള സംഭാവന.
മലയാളി മറന്നുതുടങ്ങിയ റാഫിയുടെ പേരിൽ പ്രണത ബുക്ക്സ് ഒരു അവാർഡ് ഏർപ്പെടുത്തിയത് സന്തോഷകരമാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *