അക്കീറോ കൂറോസോവ

#ഓർമ്മ

അക്കീറോ കുറോസാവ.

കുറോസോവയുടെ (1910-1998) ചരമവാർഷികദിനമാണ്
സെപ്റ്റംബർ 6.

സിനിമയുടെ ചരിത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയിട്ടുള്ള മഹാന്മാരായ സംവിധായകരിൽ പ്രമുഖനാണ് കുറോസോവ. ടോക്യോയോവിൽ ജനിച്ച കുറോസോവ, 1936ൽ സഹസംവിധായകനായാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് 5 പതിറ്റാണ്ടുകൾ നീണ്ട സിനിമാജീവിതത്തിൽ 30 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു.
1948ൽ Drunken Angel എന്ന ചിത്രത്തിലാണ് ആദ്യമായി ടോഷിരോ മിഫുൺ എന്ന യുവനടനെ പരിചയപ്പെടുത്തിയത്. പിന്നീട് കുറോസോവയുടെ 15 ചിത്രങ്ങൾക്ക് ആ മഹാനടൻ സാക്ഷാത്കാരം നൽകി.
റാഷോമോൺ 1951ലെ വെനീസ് ഫെസ്റ്റിവലിൽ ഗോൾഡൺ ലയൺ നേടിയതോടെയാണ് ഈ ജാപ്പനീസ് സംവിധായകൻ ലോകശ്രദ്ധ ആകർഷിക്കുന്നത്.
ഇക്കിറു (1952), സെവൻ സമുറായ് (1954), ത്രോൺ ഓഫ് ബ്ലഡ് (1957), റാൻ (1985) തുടങ്ങിയ ചിത്രങ്ങൾ ലോകക്ലാസ്സിക്കുകളാ യാണ് വിലയിരുത്തപ്പെടുന്നത്.
1990ൽ സമഗ്രസംഭാവനക്കുള്ള ഓസ്ക്കാർ അവാർഡ് നൽകി ചലച്ചിത്രലോകം ഈ പ്രതിഭയെ ആദരിച്ചു.
– ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ്:
50 വര്ഷം മുൻപ് കോഴിക്കോട് റീജനൽ എൻജിനീയറിംഗ് കോളേജിൽ വെച്ച് ഇക്കിറു എന്ന സിനിമ യെപ്പറ്റി പറഞ്ഞുതന്ന് കുറോസോവ എന്ന അനശ്വര സംവിധായകനെ പരിചയപ്പെടുത്തിയ തിക്കോടിയന് നന്ദി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *