#ഓർമ്മ
സലിൽ ചൗധരി.
സലിൽ ചൗധരിയുടെ (1925-1995) ഓർമ്മദിവസമാണ് സെപ്റ്റംബർ 5.
മലയാളികൾ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒരുപിടി അനശ്വരഗാനങ്ങളാണ് ഈ സംഗീതപ്രതിഭ നമുക്ക് സമ്മാനിച്ചത്.
ബംഗാളി, ഹിന്ദി, മലയാളം സിനിമാരംഗങ്ങളിൽ തിളങ്ങിയ സലിൽദാ, കൽക്കത്തയിൽ വിദ്യാർത്ഥിയായിരിക്കെ തെരുവുകളിൽ ആളുകൾ ചത്തുവീഴുന്നത് കണ്ട് ( 1944 ൽ 50 ലക്ഷം പേരാണ് ബംഗാൾക്ഷാമത്തിൽ ജീവൻ വെടിഞ്ഞത്) ജനങ്ങളെ സംഘടിപ്പിക്കാൻ എടുത്തു ചാടി. തുടർന്നുള്ള ജീവിതം ഒളിവിലായിരുന്നു. അക്കാലത്തും, എഴുത്തും സംഗീതവും കൂടെയുണ്ടായിരുന്നു.
സംഗീതസംവിധായകൻ എന്ന നിലയിലുള്ള തുടക്കം, 1949ൽ ‘പരിവർത്തനം’ എന്ന ബംഗാളി സിനിമയോടെയാണ്. പിന്നീട് ബംഗാളിയിൽ 41 ചിത്രങ്ങൾ. ഹിന്ദിയിൽ വിശ്വപ്രസിദ്ധമായ ബിമൽ റോയ് ചിത്രത്തിൻ്റെ ‘ദോ ബിഗാ സമീൻ്റെ കഥ, തിരക്കഥ , സംഗീതസംവിധാനം എന്നിവ സലിൽ ചൗധരിയുടെ സംഭാവനയാണ് എന്ന് പലർക്കും അറിയില്ല. 75 ഹിന്ദി ചിത്രങ്ങൾക്ക് അദ്ദേഹം ഈണം പകർന്നു. മലയാളത്തിലെ ആദ്യത്തെ സിനിമ 1964ൽ ദേശീയ അവാർഡ് നേടിയ ചെമ്മീൻ ആണ്. പിന്നീട് 27 ചിത്രങ്ങൾ.
1966ൽ ‘പിഞ്ചറെ കേ പഞ്ചി’ എന്ന സ്വന്തം കഥ , സിനിമയാക്കി സംവിധാനം ചെയ്തു. മീനാകുമാരി, ബൽരാജ് സാഹ്നി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.
ഒരു മലയാളിയെ ജീവിതപങ്കാളിയാക്കിയ സലിൽ ചൗധരി, മലയാളത്തിന്റെ മാനസപുത്രനായ, മഹാനായ സംഗീതസംവിധായകൻ എന്ന നിലയിൽ എക്കാലവും ഓർമ്മിക്കപ്പെടും.
– ജോയ് കള്ളിവയലിൽ.
https://youtu.be/x-YSooNHEPw?si=We95-Zt2_NJTaa0g





