#ഓർമ്മ
റോബർട്ട് മുഗാബെ.
1980 മുതൽ 2017 വരെ നീണ്ട 37 വർഷം സിംബാബ് വേയെ നയിച്ച റോബർട്ട് മുഗാബെയുടെ (1924-2019) ചരമവാർഷികദിനമാണ് സെപ്റ്റംബർ 6.
93 വയസ് വരെ പ്രസിഡൻ്റായിരുന്ന മുഗാബെ ആഫ്രിക്കയുടെ ചരിത്രത്തിലെഏറ്റവും നീണ്ട കാലം ഭരണാധികാരിയായിരുന്ന നേതാവാണ്.
വെളുത്ത വർഗ്ഗക്കാരുടെ അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട മുഗാബെ 1964 മുതൽ 1974 വരെ ജെയിലിലടക്കപ്പെട്ടു.
തടവു ചാടി മൊസാമ്പിക്കിലേക്ക് രക്ഷപെട്ട മുഗാബെ, ഒളിയുദ്ധം തുടർന്നു. ബ്രിട്ടൻ നേതൃത്വം കൊടുത്ത ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ 1980ൽ സിംബാബ് വെ ആഫ്രിക്കൻ നാഷണൽ യൂണിയൻ അധികാരത്തിലെത്തി. 1980 – 87 ൽ പ്രധാനമന്ത്രി, 1987 മുതൽ 2017ൽ അധികാരഭ്രാഷ്ടനാക്കുന്നതുവരെ പ്രസിഡന്റ്.
ഇടത് ആശയങ്ങളെ അടിസ്ഥാനപെടുത്തിയ മുഗാബെയിസം പശ്ചാത്യർക്കു സ്വേച്ഛാധിപത്യവും, കറുത്തവർക്ക് ദേശീയതയുമായിരുന്നു.
ഭാര്യ ജീവിച്ചിരിക്കെ 41 വയസ് ഇളപ്പമുള്ള സെക്രട്ടറിയെ കാമുകിയാക്കി. പിന്നീട് അവരെ വിവാഹം ചെയ്തു.
വെളുത്ത കാറിനു കറുത്ത ടയറും, വെളുപ്പ് സമാധാനത്തിന്റെയും കറുപ്പ് അശാന്തിയുടെയും പ്രതീകവും, കല്യാണത്തിന് വെളുപ്പും, ശവസംസ്കാരത്തിനു കറുപ്പും ധരിക്കുന്ന കാലത്തോളം , ബ്ലാക്ക് മണി, ബ്ലാക്ക് ലിസ്റ്റ് എന്നൊക്കെ പേര് നിലനിൽക്കുന്നടത്തോളം കാലം വംശീയത അവസാനിക്കില്ല എന്ന് മുഗാബെ വിളിച്ചുപറഞ്ഞു.
കടുത്ത ലൈംഗികച്ചുവയുള്ള തമാശകളിലൂടെ ആഫ്രിക്കൻ ജനതയെ അവരുടെ സ്വാഭിമാനം വീണ്ടെടുക്കാൻ അദ്ദേഹം പ്രേരിപ്പിച്ചു.
തന്റെ കറുത്ത ചന്തി വെളുത്ത ടോയ്ലറ്റ് പേപ്പർ വെച്ച് തുടക്കുന്നടത്തോളംകാലം താൻ വെളുത്തവരുടെ അധീശത്വം വകവെക്കില്ല എന്ന് പറഞ്ഞ മുഗാബെ എക്കാലവും കറുത്തവന്റെ ശബ്ദമായിരുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized