#ഓർമ്മ
മദർ തെരേസ.
മദർ തെരേസയുടെ (1910-1997) ചരമവാർഷികദിനമാണ്
സെപ്റ്റംബർ 5.
അന്താരാഷ്ട്ര ജീവകാരുണ്യദിനമായാണ് ജീവിച്ചിരിക്കുമ്പോൾതന്നെ വിശുദ്ധയെന്ന് വാഴ്ത്തപ്പെട്ട ഈ സന്യാസിനിയുടെ ജന്മദിനം ആചരിക്കപ്പെടുന്നത്.
അഗതികളുടെയും അശരണരുടെയും കാണപ്പെട്ട ദൈവമായിരുന്ന ഈ വിശുദ്ധ ജനിച്ചത് മാസിഡോണിയയുടെ തലസ്ഥാനമായ സ്കോപ്ജേയിലാണ്. 18 വയസ്സിൽ കന്യാമഠത്തിൽ ചേർന്ന ആഗ്നസ് 1931ൽ സിസ്റ്റർ തെരേസയായി കൽക്കത്തയിലെത്തി. അധ്യാപികയായിരുന്ന അവരുടെ ജീവിതം മാറ്റിയത് 1943ലെ ബംഗാൾ ക്ഷാമവും, 1946ലെ ഹിന്ദു മുസ്ലീം കൂട്ടക്കൊലകളുമാണ്. 1948ൽ മഠം വിട്ടിറങ്ങി ഒരു കോട്ടൺ സാരിയുമുടുത്ത് കൽക്കത്തയിലെ തെരുവുകളിൽ മരിച്ചുവീഴുന്ന അഗതികൾക്ക് ആശ്വാസം നൽകാൻ അവർ ഇറങ്ങിത്തിരിച്ചു.
ഇന്ന് ലോകത്തെമ്പാടുമുള്ള അഗതികൾ ഉറ്റുനോക്കുന്നത് മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടനയെയാണ്.
ലോകരാജ്യങ്ങൾ മുഴുവൻ ബഹുമതികൾ കൊണ്ട് മൂടിയ അവർക്ക് 1979ലെ നോബൽ സമ്മാനം ലഭിച്ചു. 1980ൽ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി ആദരിച്ചു. കത്തോലിക്കാസഭ അവരെ പുണ്യവതിയായി പ്രഖ്യാപിച്ചു. നിരവധി പുസ്തകങ്ങളും ചലച്ചിത്രങ്ങളും അവരുടെ ജീവിതകഥ പറയുന്നു.
ചില വർഗീയഗക്തികൾ തമസ്കരിക്കാൻ ശ്രമിച്ചിട്ടും കൽക്കത്തയിലെ മദർ തെരേസയുടെ ശവകുടീരം വിശ്വപ്രസിദ്ധ തീർഥാടകകേന്ദ്രമായി ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്നു.
– ജോയ് കള്ളിവയലിൽ.
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1725523049299.jpg)
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1725523051928.jpg)
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1725523054518.jpg)
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1725523057623-680x1024.jpg)
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1725523060332-853x1024.jpg)
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1725523063107.jpg)
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1725523066686-676x1024.jpg)
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1725523069736.jpg)
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1725523074146.jpg)
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1725523078333-1024x780.jpg)
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1725523081064.jpg)
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1725523083753.jpg)