രണ്ടാം ലോകമഹായുദ്ധം

#ചരിത്രം

രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യം.

ലോകചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യനാശം സംഭവിച്ച രണ്ടാം ലോകമഹായുദ്ധം ഔദ്യോഗികമായി അവസാനിച്ച ദിവസമാണ് 1945 സെപ്റ്റംബർ 2.

സഖ്യസേനകൾ ബർലിനിൽ എത്തിയതോടെ 1945 ഏപ്രിൽ 30ന് ഹിറ്റ്ലർ ആത്മഹത്യചെയ്തു. മെയ് 8ന് യൂറോപ്പിൽ യുദ്ധം അവസാനിച്ചെങ്കിലും ജപ്പാൻ യുദ്ധം തുടർന്നു.
1943 നവംബറിൽ ഇന്ത്യൻ അതിർത്തികടന്നു അസമിൽ പ്രവേശിച്ച ജപ്പാൻ സേന, കോഹിമ വളഞ്ഞിരുന്നു.
അവരെ തടയാൻ 17587 സൈനികരാണ് ജീവൻ ബലികഴിച്ചത്.
അവസാനത്തെ പടയാളിയും മരിച്ചുവീഴുന്നതുവരെ യുദ്ധം ചെയ്യുക എന്ന ജാപ്പനീസ് പാരമ്പര്യത്തിന് മുന്നിൽ അമേരിക്ക കുഴങ്ങി.
ഗത്യന്തരമില്ലാതെ 1945 ഏപ്രിൽ 6ന് ഹിരോഷിമ നഗരത്തിന് മുകളിൽ ആറ്റംബോംബ് വർഷിക്കപ്പെട്ടു. ഒരു ലക്ഷം ആളുകൾ ഒരു നിമിഷം കൊണ്ട് ചാമ്പലായി. ഓഗസ്റ്റ് 9 നാഗസാക്കിയുടെ ഊഴമായിരുന്നു.
ഞെട്ടിപ്പോയ ജപ്പാൻ പിറ്റെദിവസം തന്നെ കീഴടങ്ങാൻ തയാറാണ് എന്ന് അറിയിച്ചു.
സെപ്റ്റംബർ 2ന് കീഴടങ്ങൽ കരാർ ഒപ്പുവെച്ചതോടെ കോടിക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധത്തിന് അന്ത്യമായി.
ഔദ്യോഗിക കണക്കുകൾ പ്രകാരം
24338 ഇൻഡ്യൻ പട്ടാളക്കാർ മരിച്ചു. 64354 പേർക്ക് പരിക്കേറ്റു. 91243 സൈനികര് യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടിരുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *