#ഓർമ്മ
ഫാദർ കാമിൽ ബുൾക്കെ .
ഫാദർ കാമിൽ ബുൾ ക്കെയുടെ (1909-1982)
ജന്മവാർഷികദിനമാണ്
സെപ്റ്റംബർ 1.
ഇന്ത്യയെയും ഇന്ത്യക്കാരെയും സ്നേഹിച്ച, ഈ രാജ്യത്തിൻ്റെ സംസ്കൃതി തൊട്ടറിഞ്ഞ വിദേശ മിഷനറിയാണ് ഫാദർ ബുൾക്കെ.
അലഹബാദ് സർവകലാശാലയിൽ നിന്ന് ഹിന്ദിയിൽ പി എച്ച് ഡി ഗവേഷണ ബിരുദം സമ്പാദിച്ച ബുൾക്കെ, തുളസീദാസരാമായണം,രാമചരിതമാനസം, രാമകഥ എന്നിവ ആഴത്തിൽ പഠിച്ച് ഈ വിഷയത്തിൽ ലോകത്തെതന്നെ ഏറ്റവും മികച്ച
പണ്ഡിതനെന്ന കീർത്തി നേടി. ആധികാരികമായ ഒരു ഹിന്ദി ഇംഗ്ലീഷ് നിഘണ്ടുവും ഈ മഹാപണ്ഡിതൻ തയാറാക്കി.
റാഞ്ചി സെൻ്റ് സേവിയർസ് കോളേജിൽ ഹിന്ദി, സംസ്കൃതം വകുപ്പുകൾ ആരംഭിച്ചത് ഫാദർ കാമിൽ ബുൾക്കെയാണ്. നൂറുകണക്കിന് ഗവേഷണവിദ്യാർഥികളുടെ ഗുരുവായിരുന്നു ഈ മഹാപണ്ഡിതൻ .
ബാബാ ബുൾക്കെ എന്ന പേരിൽ അറിയപ്പെട്ടിരുന്ന, ഇന്ത്യൻ പൗരത്വം നേടിയ ഈ ബെൽജിയംകാരൻ മിഷനറിക്ക് ഏറ്റവും ഹൃദയഭേദകമായ കാര്യം ആരെങ്കിലും തന്നെ വിദേശിയെന്ന് വിളിക്കുന്നതായിരുന്നു.
1974ൽ രാജ്യം പദ്മഭൂഷൺ ബഹുമതി നൽകി ഫാദർ ബുൾക്കെയെ ആദരിച്ചു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized