ടി കെ മാധവൻ

#ഓർമ്മ

ടി കെ മാധവൻ.

ദേശാഭിമാനി ടി കെ മാധവൻ്റെ
( 1885- 1930) ജന്മവാർഷികദിനമാണ് സെപ്റ്റംബർ 2.

കേരളത്തിൻ്റെ ചരിത്രം തിരുത്തിയ ക്ഷേത്രപ്രവേശന വിളംബരത്തിലേക്ക് നയിച്ച പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിൽ നിർണായക പങ്കുവഹിച്ച ദേശാഭിമാനിയാണ് ടി കെ മാധവൻ.
തിരുവിതാംകൂറിലെ ഏറ്റവും സമ്പന്ന ഈഴവകുടുംബമായിരുന്ന ആലുംമൂട്ടിൽ തറവാട്ടിൽ കേശവൻ ചാന്നാരുടെ മകനായി കാർത്തികപ്പള്ളിയിലാണ് ജനനം.
പൊതുപ്രവർത്തനത്തിൽ ഏടുത്ത്ചാടിയതു മൂലം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാനായില്ല.
1917ൽ ദേശാഭിമാനി പത്രം വിലയ്ക്ക് വാങ്ങിയ മാധവൻ അതിൻ്റെ പത്രാധിപർ എന്ന നിലയിൽ തിരുവിതാംകൂറിലെങ്ങും പ്രസിദ്ധനായി.
1918ൽ ശ്രീമൂലം പ്രജാസഭാ അംഗമായി.
കോൺഗ്രസിൻ്റെ 1924ലെ കാക്കിനാട സമ്മേളനത്തിൽ പങ്കെടുത്ത മാധവൻ്റെ ആവശ്യത്തെത്തുടർന്ന് അയിത്തോചാടനം കോൺഗ്രസിൻ്റെ നയമായി അംഗീകരിക്കപ്പെട്ടു.
വൈക്കം സത്യാഗ്രഹത്തിന് ഗാന്ധിജിയുടെ പിന്തുണ നേടാൻ മാധവന് കഴിഞു. മാധവൻ്റെ അഭ്യർഥനപ്രകാരം ഗാന്ധിജി വൈക്കം സന്ദർശിച്ചത് സമരത്തിന് ശക്തി പകർന്നു. സമരത്തിൽ പങ്കെടുത്ത മാധവൻ ജെയിലിലായി.
1927ൽ എസ് എൻ ഡി പി യുടെ ഓർഗനൈസിങ് സെക്രട്ടറിയായ മാധവൻ , യോഗത്തെ ഒരു ബഹുജനപ്രസ്ഥാനമാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.
1930ൽ അകാലത്തിൽ മരണമടഞ്ഞില്ലായിരുന്നെങ്കിൽ നവകേരള നിർമ്മാണത്തിൽ സുപ്രധാനമായ ഒരു പങ്കു വഹിക്കുമായിരുന്ന നേതാവാണ് ടി കെ മാധവൻ.
ഡോക്ടർ പൽപ്പുവിൻ്റെ അദ്യത്തെ ജീവചരിത്രം മാധവൻ്റെ രചനയാണ്.
നങ്ങ്യാർകുളങ്ങര കോളെജ് ടി കെ മാധവൻ സ്മാരകമാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *