#ഓർമ്മ
വി എസ് ഖാണ്ടെക്കർ.
പ്രശസ്തനായ മറാത്തി സാഹിത്യകാരൻ വി എസ് ഖാണ്ടെക്കറുടെ (1898-1976) ചരമവാർഷികദിനമാണ്
സെപ്റ്റംബർ 2.
യയാതി എന്ന ഒറ്റ നോവലിലൂടെ വായനക്കാരുടെ ഹൃദയം കവർന്ന എഴുത്തുകാരനാണ് ഖാണ്ടേക്കർ.
മാതൃഭൂമി വാരിക മലയാളപരിഭാഷ പ്രസിദ്ധീകരിച്ച കാലം മുതൽ മലയാളികളും ഈ നോവലിന്റെ ആരാധകരായി മാറി . എ എസിന്റെ രേഖാചിത്രങ്ങൾ വായനയുടെ ആസ്വാദ്യത വർധിപ്പിച്ച ഘടകമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ എഴുതിത്തുടങ്ങിയ ഖാണ്ടെക്കർ, നിരൂപണം, ഉപന്യാസം, ചെറുകഥ, നോവൽ, തിരക്കഥ എന്നീ മേഖലകളിലെല്ലാം തിളങ്ങി.
യയാതിക്ക് 1960ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1958 – 1967 കാലഘട്ടത്തിൽ ഭാരതീയഭാഷകളിൽ രചിക്കപ്പെട്ട ഏറ്റവും മികച്ച കൃതിക്കുള്ള ഞ്ഞാനപീഠം അവാർഡ് 1974ൽ യയാതി നേടി.
മഹാഭാരതത്തിലെ കഥയല്ല, ഖാണ്ടെക്കറുടെ സ്വന്തം ഭാവനയിൽ രൂപാന്തരം പ്രാപിച്ച നോവലാണ് യയാതി.
യയാതി, ദേവയാനി, ശർമിഷ്ട എന്നിവരുടെ ഓർമ്മകളിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്. കാമമോഹങ്ങൾ ആത്യന്തികമായി ദുരന്തം മാത്രമേ സമ്മാനിക്കൂ എന്ന സന്ദേശമാണ് നോവൽ തരുന്നത്.
1980ൽ മലയാള പരിഭാഷ പുസ്തകമായി പുറത്തിറങ്ങി .
ഹൃദ്യമായ മലയാളശൈലിയിൽ വിവർത്തനം ചെയ്ത പി മാധവൻപിള്ളയും കൈരളിയുടെ കൃതജ്ഞത അർഹിക്കുന്നു.
-ജോയ് കള്ളിവയലിൽ.
Posted inUncategorized