#ഓർമ്മ
ടി കെ മാധവൻ.
ടി കെ മാധവൻ്റെ ( 1885-1930) ജന്മവാർഷികദിനമാണ്
സെപ്റ്റംബർ 2.
ചരിത്രം സൃഷ്ടിച്ച വൈക്കം സത്യാഗ്രഹത്തിൻ്റെ ഉപഞ്ഞാതാവ് എന്നതാണ് മാധവൻ്റെ നിതാന്ത യശസ്സ്.
തിരുവിതാംകൂറിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിൽ ഒന്നായ ആലുംമൂട്ടിൽ തറവാട്ടിൽ ജനിച്ച മാധവൻ, 1917ൽ ദേശാഭിമാനി പത്രം ഏറ്റെടുത്തുകൊണ്ടാണ് ജാതിഭേദമന്യെ ഏല്ലാ വിഭാഗം ആളുകൾക്കും ക്ഷേത്രപ്രവേശനം നേടുന്നതിനുള്ള തൻ്റെ പോരാട്ടം തുടങ്ങിയത്. 1918ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായ മാധവൻ, ക്ഷേത്രപ്രവേശനം നേടുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചുവെങ്കിലും പരാജയപ്പെട്ടു.
1921ൽ ഗാന്ധിജിയെ തിരുനൽവേലിയിൽ പോയി കണ്ട് കോൺഗ്രസിൻ്റെ പിന്തുണ ആവശ്യപ്പെട്ട മാധവൻ, കോൺഗ്രസിൻ്റെ 1924ലേ കാക്കിനാട സമ്മേളനത്തിൽ ഗാന്ധിജിയുടെ പിന്തുണയോടെ ക്ഷേത്രപ്രവേശനം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു.
ഗാന്ധിജിയുടെ അനുമതി നേടി 1924ൽ ഐതിഹാസികമായ വൈക്കം സത്യാഗ്രഹം ആരംഭിച്ചു. മാധവൻ, കെ കേളപ്പൻ, കെ പി കേശവമേനോൻ എന്നിവരായിരുന്നു പ്രധാന നേതാക്കൾ.
മാധവൻ്റെ അഭ്യർഥന മാനിച്ചാണ് 1925ൽ ഗാന്ധിജി വൈക്കത്ത് എത്തിയത്.
ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം എസ് എൻ ഡി പി യോഗം ശക്തിപ്പെടുത്താനായി യോഗത്തിൻ്റെ ഓർഗനൈസിങ് സെക്രട്ടറിയായി. എസ് എൻ ഡി പി യോഗം സ്ഥാപകനായ ഡോക്ടർ പൽപ്പുവിൻ്റെ ജീവചരിത്രം ഏഴുതിയത് ടി കെ മാധവനാണ്.
45 വയസിൽ അകാലത്തിൽ അന്തരിച്ചില്ലായിരുന്നെങ്കിൽ കേരള സമൂഹത്തിന് ഇനിയും എത്രയോ ഏറെ സംഭാവനകൾ ഈ ധീരദേശാഭിമാനിയിൽ നിന്നു ലഭിക്കുമായിരുന്നു എന്ന് ഉറപ്പാണ്.
നങ്ങ്യാർകുളങ്ങര കോളെജ് ടി കെ മാധവൻ സ്മാരകമാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized