#ഓർമ്മ
#literature
ജെ ആർ ആർ ടോൾക്കിയൻ.
ബ്രിട്ടീഷ് എഴുത്തുകാരൻ ജെ ആർ ആർ ടോൾക്കിയൻ്റെ ( 1892-1973) ചരമവാർഷികദിനമാണ്
സെപ്റ്റംബർ 2.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ പുസ്തകം എന്നാണ് ടോൾക്കിയൻ്റെ The Lord of the Rings വിശേഷിപ്പിക്കപ്പെടുന്നത്.
സൗത്ത് ആഫ്രിക്കയിലാണ് ജനിച്ചതെങ്കിലും 4 വയസ്സിൽ അച്ഛൻ മരിച്ചതോടെ ഇംഗ്ലണ്ടിലേക്ക് കുടിയേറി. 1919ൽ ഓക്സഫോർഡിൽ നിന്ന് എം എ പാസായി. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ടോൾക്കിയൻ ജീവിതത്തിൽ ഭൂരിഭാഗവും ലീഡ്സ് , ഓക്സ്ഫോർഡ് സർവ്വകലാശാലകളി ൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. തൻ്റെ നാലുകുട്ടികളെ രസിപ്പിക്കാനാണ് ഇതിഹാസങ്ങളെയും മിത്തുകളെയും ചുറ്റിപ്പറ്റി കഥകൾ പറഞ്ഞുതുടങ്ങിയത്.
The Hobbit 1937ൽ പ്രസിദ്ധീകരിച്ചത് വൻവിജയം നേടി. 17 വർഷങ്ങൾ കഴിഞ്ഞു പുറത്തുവന്ന The Lord of the Rings ചരിത്രംസൃഷ്ടിച്ചു. 1965ൽ പേപ്പർ ബാക്ക് എഡിഷൻ പുറത്തിറക്കിയതോടെ നോവൽ അമേരിക്കയിലെ യുവാക്കളുടെ ഇടയിൽ കൾട്ട് സ്റ്റാറ്റസ് നേടി. 30 ഭാഷകളിൽ 50 കോടിയിലേറെ പുസ്തകങ്ങൾ വിറ്റഴിഞ്ഞു.
2001- 03 കാലത്ത് റിലീസ് ചെയ്ത 3 ചിത്രങ്ങളും ലോകമാസകലം വൻവിജയം നേടി. ഹോബിറ്റും 2012-14 കാലത്ത് 3 ചിത്രങ്ങളായി റിലീസ് ചെയ്യപ്പെട്ടു.
ചില പുസ്തകങ്ങൾ മരണാനന്തരമാണ് വെളിച്ചംകണ്ടത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized