#ഓർമ്മ
ബിപിൻ ചന്ദ്ര.
ബിപൻ ചന്ദ്രയുടെ (1928-2014) ഓർമ്മദിവസമാണ്
ഓഗസ്റ്റ് 30.
ബ്രിട്ടീഷ് പഞ്ചാബിലെ കാൻഗ്രയിൽ ( ഇപ്പോൾ ഹിമാചൽ പ്രദേശിൽ ) ജനിച്ച ചന്ദ്ര, ലാഹോർ, സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റി, എന്നിവടങ്ങളിലെ പഠനശേഷം ദില്ലിയിലെ ഹിന്ദു കോളേജിൽ അധ്യാപകനായി. ഡൽഹി സർവകലാശാലയിൽ നിന്ന് പി എച്ച് ഡി നേടിയശേഷം ദില്ലി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ ചരിത്രാധ്യാപകനായിയിരുന്നു . 2004 മുതൽ 2012 വരെ നാഷണൽ ബുക്ക് ട്രസ്റ്റിന്റെ അധ്യക്ഷനായും പ്രവർത്തിച്ചു.
ആധുനിക ഇന്ത്യയുടെ ചരിത്രകാരന്മാരിൽ ഏറ്റവും പ്രമുഖനാണ് പ്രൊഫസർ ബിപിൻ ചന്ദ്ര.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും, സ്വതന്ത്ര ഇന്ത്യയുടെയും ഏറ്റവും ആധികാരികമായ ചരിത്രഗ്രന്ഥങ്ങൾ ബിപൻ ചന്ദ്രയുടെ നേതൃത്വത്തിൽ എഴുതപ്പെട്ടവയാണ്. രാജ്യത്തെ ഏറ്റവും പ്രമുഖ ചരിത്രകാരന്മാരായ നൂറുൽ ഹസൻ, സർവപ്പള്ളി ഗോപാൽ, റാം ശരൺ ശർമ്മ, റോമിലാ താപർ, ഇർഫാൻ ഹബീബ്, കെ എൻ പണിക്കർ, ബാറുൻ ദേവ്, അർജുൻ ദേവ്, മൃദുല മുക്കർജി, ആദിത്യ മുക്കർജി, വിശാലാക്ഷി മേനോൻ തുടങ്ങിയവരെല്ലാം ചരിത്രരചനയിൽ അദ്ദേഹവുമായി സഹകരിച്ചവരാണ്.
രാജ്യത്ത് വർധിച്ചുവരുന്ന വർഗീയത തുടക്കത്തിൽതന്നെ തിരിച്ചറിഞ്ഞു പഠനവിഷയമാക്കിയ ചരിത്രകാരനാണ് ബിപൻ ചന്ദ്ര .
ഇന്നിപ്പോൾ, ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികളുടെ മുൻപിലെ ഏറ്റവും വലിയ കടമ്പ ബിപൻ ചന്ദ്രയുടെ പുസ്തകങ്ങളാണ്. നെഹ്‌റുവിന്റെ സംഭാവനകൾ ഇകഴ്ത്തിക്കാട്ടാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് പ്രസ്തുത ഗ്രന്ഥങ്ങൾ.
ബിപൻ ചന്ദ്രയുടെ പുസ്തകം നിരോധിക്കാനുള്ള ശ്രമം വരെ വർഗീയശക്തികൾ നടത്തി എന്നോർക്കുമ്പോൾ ബിപൻ ചന്ദ്രയെ വായിക്കേണ്ടതിന്റെ ആവശ്യം എല്ലാ ചരിത്രവിദ്യാർത്ഥികൾക്കും മനസിലാകും.
– ജോയ് കള്ളിവയലിൽ.
Posted inUncategorized