ചെമ്പൈ വൈദ്യനാഥ ഭാഗവതർ

#ഓർമ്മ

ചെമ്പൈ വൈദ്യനാഥ ഭാഗവതർ.

ചെമ്പൈയുടെ ( 1896-1974) ജന്മവാർഷികമാണ് ആഗസ്റ്റ്/സെപ്തംബർ ( ഭരണി നക്ഷത്രം).

കർണാടക സംഗീതത്തിന് കേരളം നൽകിയ സംഭാവനകളിൽ അദ്വിതീയനാണ് ചെമ്പൈ. വടകര ലോകനാർകാവിൽ ജനിച്ച വൈദ്യനാഥൻ വളർന്നത് പാലക്കാട് ചെമ്പൈ ഗ്രാമത്തിലാണ്. 3 വയസ് മുതൽ സംഗീതം അഭ്യസിച്ചുതുടങ്ങി. 1904ൽ അരങ്ങേറ്റം നടത്തി. തുടർന്ന് അര നൂറ്റാണ്ട് നീണ്ട സംഗീതസപര്യ. മൈക്ക് ഇല്ലാഞ്ഞ കാലത്ത് പോലും ചെമ്പൈയുടെ ഉറച്ച, ഗാംഭീര്യം നിറഞ്ഞ ശബ്ദം സദസ്സ് മുഴുവൻ കേൾക്കാമായിരുന്നു.
1952ൽ ശബ്ദം നഷ്ടപ്പെട്ടു. പൂമുള്ളി മനയിലെ ചികിത്സകൊണ്ട് ശബ്ദം വീണ്ടുകിട്ടിയെങ്കിലും ഗുരുവായൂരപ്പൻ്റെ അനുഗ്രഹം കൊണ്ടാണ് എന്ന് വിശ്വസിച്ച ചെമ്പൈ പിന്നീട് എല്ലാ വർഷവും ഗുരുവായൂർ അമ്പലനടയിൽ കച്ചേരി നടത്തിവന്നു. മരണശേഷവും ചെമ്പൈ സംഗീതോത്സവം ഏല്ലാ വർഷവും നടക്കുന്നു.
ശിഷ്യന്മാരെയും സഹപ്രവർത്തകരെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന വിദ്വാനായിരുന്നു ചെമ്പൈ.യേശുദാസ്, ടി വി ഗോപാലകൃഷ്ണൻ, ജയ വിജയൻമാർ തുടങ്ങിയവർ ശിഷ്യരാണ്.
അദ്ദേഹം നേടിയ നിരവധി പുരസ്കാരങ്ങളിൽ സംഗീത കലാനിധി, സംഗീത നാടക അക്കാദമി, പദ്മഭൂഷൺ തുടങ്ങിയവ ഉൾപ്പെടുന്നു.
ഒറ്റപ്പാലം പൂഴിക്കുന്നം ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ കച്ചേരി കഴിഞ്ഞയുടൻ അന്ത്യം സംഭവിക്കുകയായിരുന്നു.
പാലക്കാട് സംഗീത കോളെജ് ഇന്ന് ചെമ്പൈ സ്മാരകമാണ്. ഗുരുവായൂർ അമ്പലം ഏർപ്പെടുത്തിയ ചെമ്പൈ പുരസ്കാരം സംഗീത ലോകത്തെ പ്രശസ്തമായ അംഗീകാരമാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *