അമൃത പ്രീതം

#ഓർമ്മ

അമൃതാ പ്രീതം.

അമൃതാ പ്രീതത്തിൻെറ (1919-2005) ഓർമ്മദിവസമാണ് ആഗസ്റ്റ് 29.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയയായ പഞ്ചാബി കവി എന്നാണ് അമൃതാ പ്രീതം വിശേഷിപ്പിക്കപ്പെടുന്നത്. പഞ്ചാബിയിലും ഹിന്ദിയിലും എഴുതിയ അവർ 100 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ഇപ്പോൾ പാകിസ്താൻ്റെ ഭാഗമായ ഗുജരൻവാലയിലാണ് കവിയും നോവലിസ്റ്റും ലേഖികയുമായ അമൃത ജനിച്ചത്.
മൂന്നു പതിറ്റാണ്ടുകാലം തന്നെക്കാൾ ഇളയവനായ , ചിത്രകാരൻ ഇമ്രോസുമായി അവർ ഒന്നിച്ചു ജീവിച്ചു – വിവാഹം കഴിക്കാതെ തന്നെ.
പക്ഷേ അമൃതയുടെ ആജീവനാന്തപ്രണയം കവി സാഹിർ ലുധിയാൻവിയോടായിരുന്നു. വിവാഹിതനായിരുന്ന സാഹിറിനെ തനിക്ക് ഒരിക്കലും സ്വന്തമായി കിട്ടില്ല എന്നറിഞ്ഞിട്ടും അവർ തൻ്റെ പ്രണയം വെളിപ്പെടുത്താൻ ഭയന്നില്ല .
സാഹിത്യ അക്കാദമി അവാർഡ് നേടിയ അവരുടെ കവിതാസമാഹാരമായ ‘സുനേരെ’
( സന്ദേശങ്ങൾ) സാഹിറിനുള്ള അവരുടെ പ്രണയോപഹാരമാണ്.
അമൃതാ – സാഹിർ പ്രണയകഥ നിരവധി പുസ്തകങ്ങൾക്ക് പ്രചോദനമായിട്ടുണ്ട്. ഇക് സോ അനിത, ദില്ലി ദിയാൻ ദാക്കിയാൻ, ആഖ്രി കദി ,തുടങ്ങിയവ അവയിൽ ചിലതാണ്.
പിഞ്ഞാർ (അസ്ഥിപഞരം) എന്ന അവരുടെ പ്രശസ്തമായ നോവൽ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.
കാഗസ് തേ കാൻവാസ് എന്ന കൃതി 1982ലെ ഞാനപീഠം അവാർഡിന് അർഹമായി. 2004ൽ പദ്മവിഭൂഷൻ പുരസ്കാരം നൽകി രാജ്യം അവരെ ആദരിച്ചു.
ഉമ ത്രിലോക് Amrita – Imroz, A Love Story എന്ന പേരിൽ അമൃതയുടെ ഒരു ജീവചരിത്രം എഴുതിയിട്ടുണ്ട് .
രശീതി ടിക്കറ്റ് (The Revenue Stamp) എന്ന അർഥഗർഭമായ പേരിട്ടിട്ടുള്ള അമൃതയുടെ ആത്മകഥ ഇംഗ്ലീഷ് ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.

xr:d:DAFAqXOuXPc:756,j:30819350095,t:22071509

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *