ഇൻഗ്രിഡ് ബർഗ് മാൻ

#ഓർമ്മ
#films

ഇൻഗ്രിഡ് ബർഗ് മാൻ.

വിഖ്യാത ചലച്ചിത്ര നടി ഇൻഗ്രിഡ് ബർഗ് മാൻ്റെ (1915- 1982) ജന്മവാർഷികദിനമാണ്
ഓഗസ്റ്റ് 29. ( 67ആം ജന്മദിനത്തിൽ മരണമടയുകയും ചെയ്തു).

സിനിമയുടെ ചരിത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ അഭിനേതാക്കളിൽ ഒരാളാണ് ഇൻഗ്രിഡ്. സ്വീഡനിലെ സ്റ്റോക്ഹോം നഗരത്തിലാണ് ജനിച്ചത്. അമ്മ ജർമൻകാരിയായിരുന്നു.
1942ൽ Casablanca എന്ന ചിത്രത്തിലൂടെയാണ് ഇൻ ഗ്രിഡ് ബർഗ് മാൻ ഹോളിവുഡിലെ പ്രശസ്ത താരമായത്.
For Whom the Bell Tolls, Gaslight, Joan of Arc തുടങ്ങിയ ചിത്രങ്ങൾ അവരുടെ അഭിനയശേഷി വിളിച്ചറിയിച്ചു. ഹിച്ച്കൊക്ക് സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളും – Spellbound, Notorious, Under Capricorn – ക്ലാസിക്കുകളാണ്.
1950 കളിൽ ഇറ്റാലിയൻ സംവിധായകൻ ഫെല്ലീനിയുമായി പ്രേമബന്ധത്തിലായ ഇൻഗ്രിഡ് അദ്ദേഹത്തിൻ്റെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചശേഷം ഹോളിവുഡിലേക്ക് തിരിച്ചുവന്നു. തുടർന്ന് Anastasia, Murder on the Orient Express, Autumn Sonatta തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
അഭിനയത്തിന് ഏറ്റവുമധികം പുരസ്കാരങ്ങൾ നേടിയ നടിയാണ് ഇൻഗ്രിഡ്. 3 ഓസ്ക്കാർ, 4 ഗോൾഡൻ ഗ്ലോബ്, 3 എമി എന്നിവ ഇക്കൂട്ടത്തിൽ പെടും.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *