ക്രാക്കറ്റോവ അഗ്നിപർവതം

#ഓർമ്മ
#ചരിത്രം

ക്രാക്കറ്റോവാ അഗ്നി പർവതം

ചരിത്രത്തിലെ ഏറ്റവും ഭയങ്കര അഗ്നിപർവതം പൊട്ടിത്തെറിച്ചതിന്റെ (1883) ഓർമ്മദിവസമാണ് ഓഗസ്റ്റ് 27.

ഇൻഡോനീഷ്യയിലെ ജാവാ സുമത്രാ ദ്വീപുകൾക്ക് ഇടയിലുള്ള ഒരു കൊച്ചു ദ്വീപാണ് ക്രാക്കറ്റോവാ. ഒരു അഗ്നിപർവതം സ്ഥിതിചെയ്യുന്നതിനാൽ ജനവാസം കുറവായിരുന്നു. 1883 മെയ് 20 മുതൽ ചെറിയ സ്ഫോടാനങ്ങൾ തുടങ്ങി. ഓഗസ്റ്റ് 27 ഉച്ചക്കാണ് ലോകത്തെ നടുക്കിയ ഉഗ്രസ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയുടെ ശബ്ദം 3100 കിലോമീറ്റർ അകലെ ഓസ്ട്രേലിയയിലെ പെർത്തിൽ വരെ കേട്ടു. ഇതുവരെ കണ്ട ഏറ്റവും ശക്തിയേറിയ ന്യൂക്ലിയർ ബോംബിന്റെ നാല് ഇരട്ടി സ്ഫോടനശേഷിയാണ് പഠനങ്ങളിൽ വെളിവായത്.
ചാരവും പാറക്കല്ലുകളും 6 കിലോമീറ്റർ ഉയരത്തിൽ വരെ ഉയർന്നു. സൂര്യൻ ഇരുട്ടിലാണ്ടു. സമീപപ്രദേശങ്ങളിൽ മൂന്നു ദിവസം കഴിഞ്ഞാണ് വെളിച്ചം വന്നത്. ഉഷ്ണതരംഗങ്ങൾ മൂന്നു തവണ ഭൂമിയെ വലംവെച്ചു. കടലിലെ കപ്പലുകൾ ചാരത്തിൽ മൂടി.

ഏറ്റവും കൂടുതൽ ജനങ്ങൾ മരിച്ചത് തുടർന്നുണ്ടായ സുനാമിയിലാണ്. 140 അടി വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നു. മേരാക്ക് പട്ടണം ഇല്ലാതായി. 40 കിലോമീറ്റർ അകലെയുള്ള ജാവാ, സുമാത്രാ തീരങ്ങളിൽ അടിച്ച സുനാമിയിൽ ആയിരങ്ങൾ മരണമടഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരംതന്നെ 36417 ആളുകൾക്ക് ജീവൻ നഷ്ടമായി.

കാലക്രമത്തിൽ 1930 കൾ ആയപ്പോഴേക്കും ഒരു ചെറിയ പർവതം പൊങ്ങിപ്പൊങ്ങി വന്നു. അനക് ( ചെറിയ ) ക്രാക്കറ്റോവാ എന്നാണ് പുതിയ അഗ്നി പർവതത്തിന്റെ പേര്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *