#ഓർമ്മ
ചെറുകാട്.
ചെറുകാടിൻ്റെ (1914-1976) ജന്മവാർഷികദിനമാണ്
ആഗസ്റ്റ് 26.
ബ്രിട്ടീഷ് മലബാറിൽ പെരിന്തൽമണ്ണക്കടുത്ത് ജനിച്ച ചെറുകാടിൻ്റെ പേര് ഗോവിന്ദ പിഷാരടി എന്നാണ്.
സംസ്കൃതം പഠിച്ച് മദ്രാസിൽ നിന്ന് വിദ്വാൻ പരീക്ഷ പാസായി വിവിധ സ്കൂളുകളിൽ ജോലിചെയ്ത ശേഷം പട്ടാമ്പി സംസ്കൃത കോളേജിൽ അധ്യാപകനായി.
ഇടതുപക്ഷ പ്രവർത്തകനും എഴുത്തുകാരനുമായ പ്രൊഫസർ ചെറുകാട്, നോവൽ, ചെറുകഥ, നാടകം തുടങ്ങി മിക്ക സാഹിത്യശാഖകളിലും കൈവെച്ചു.
ജീവിതപ്പാത എന്ന ആത്മകഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കൃതികളിൽ ഒന്നാണ്. പുസ്തകം 1975ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1977ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized