ഷോൺ കോണറി

#ഓർമ്മ

ഷോൺ കോണറി.

ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ അനശ്വരനായ സർ ഷോൺ കോണറിയുടെ (1930-2020) ജന്മവാർഷികദിനമാണ്
ആഗസ്റ്റ് 25.

ജീവിക്കാൻ വേണ്ടി പല ജോലികളും ചെയ്ത തോമസ് കോണറി, ചെറിയ സിനിമകളും ടിവി പരമ്പരകളും ചെയ്തശേഷമാണ് ഇയാൻ ഫ്ലെമിംഗ് എഴുതിയ നോവലുകൾ സിനിമയാക്കിയപ്പോൾ നായകവേഷം ചെയ്യുന്നത്. 1962 മുതൽ 1983 വരെ, ഡോക്ടർ നോ മുതൽ 7 ബോണ്ട് ചിത്രങ്ങളിൽ, ബ്രിട്ടീഷ് സീക്രട് ഏജൻ്റ് 007 ആയി കോണറി അഭിനയിച്ചു. ടൈപ്പ് കഥാപാത്രങ്ങൾ കൂടാതെ നിരവധി പ്രശസ്ത ചലച്ചിത്രങ്ങളിൽ അദ്ദേഹം തൻ്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
The Hill(1965),
Murder on the Orient Express (1974),
The Man Who Wanted to be King (1975),
A Bridge Too Far (1977),
The Name of the Rose(1986),
The Rock (1996),
Finding Forester (2000) തുടങ്ങിയവയാണ് മറ്റ് പ്രശസ്തമായ ചലച്ചിത്രങ്ങൾ.
2000ൽ സർ പദവി നൽകി ബ്രിട്ടൺ ഈ സ്കോട്ടീഷ് നടനെ ആദരിച്ചു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *