#കേരളചരിത്രം
ഭരണഭാഷ മലയാളത്തിൽ.
ഭരണഭാഷ മലയാളമാവണം എന്ന ആവശ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ബ്രിട്ടിഷ് ഭരണകാലത്ത് പോലും ( 1927) 100ൽ 80 എഴുത്തുകുത്തുകളും മലയാളത്തിലായിരുന്നു. അതിനും മുൻപ് 1857ൽ ഇംഗ്ലീഷ് പരിഞ്ഞാനത്തിൻ്റെ മികവിൽ തിരുവിതാംകൂർ ദിവാനായ ടി മാധവറാവു ഭരണഭാഷ മലയാളത്തിൽ നില നിർത്താനാണ് ശ്രമിച്ചത്. കോടതിഭാഷ കൂടി അക്കാലത്ത് മലയാളത്തിലായിരുന്നു.
1919ലെ 22 അച്ചടി പേജ് വരുന്ന മലയാളത്തിലുള്ള ഒരു കോടതി വിധി താൻ കണ്ടിട്ടുണ്ട് എന്ന് ലേഖകൻ എഴുതുന്നു.
ബ്രിട്ടിഷ് ഭരണകാലത്ത് അധികാരത്തിലേക്കുള്ള കുറുക്കുവഴി ഇംഗ്ലീഷ് പരിഞ്ഞാനമാണ് എന്ന നില വന്നതാണ് എന്ന് മലയാളത്തിൻ്റെ സ്വാധീനം നഷ്ടപ്പെടാൻ കാരണം എന്ന് ലേഖകൻ കരുതുന്നു.
തിരുവിതാംകൂർ നാട്ടുരാജ്യത്ത് നിലവിലുണ്ടായിരുന്ന മലയാളം ഭരണഭാഷ ക്രമേണ എങ്ങനെ ഇംഗ്ലീഷിന് വഴിമാറി എന്ന് വിവരിക്കുന്ന പ്രൊഫസർ സി കെ മൂസ്സതിൻ്റെ 1975ലെ ലേഖനത്തിൽ നിന്ന്.
– ജോയ് കള്ളിവയലിൽ
( Digitised copy courstey gpura.org )
Posted inUncategorized