#ഓർമ്മ
ചട്ടമ്പി സ്വാമികൾ.
ചട്ടമ്പി സ്വാമികളുടെ (1853-1924) ജന്മവാർഷികദിനമാണ്
ഓഗസ്റ്റ് 25.
ദുരാചാരങ്ങൾ കീഴടക്കിയിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ഹിന്ദുസമുദായത്തെ അവയിൽനിന്ന് മോചിപ്പിക്കാൻ അധ്വാനിച്ച നവോത്ഥാനനായകൻമാരിൽ പ്രമുഖനാണ് ചട്ടമ്പി സ്വാമികൾ.
തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം പേട്ടയിൽ രാമൻപിള്ള ആശാൻ നടത്തിയിരുന്ന കളരിയിൽ ചേർന്നാണ് വിദ്യാഭ്യാസം നേടിയത്. അയ്യപ്പൻ എന്നാണ് മാതാപിതാക്കൾ ഇട്ട പേരെങ്കിലും കുഞ്ഞൻ എന്ന ചെല്ലപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ക്ലാസിലെ മോണിറ്റർ പദവിക്ക് അന്നുണ്ടായിരുന്ന പേരാണ് ചട്ടമ്പി. പിൽക്കാലത്ത് ചട്ടമ്പി എന്നും ചട്ടമ്പിസ്വാമികൾ എന്നും അറിയപ്പെട്ടു.
ശ്രീനാരായണഗുരു തന്റെ ജീവിതദർശനം രൂപപ്പെടുത്തിയത് ചട്ടമ്പി സ്വാമികളുടെ സ്വാധീനത്തിലാണ് എന്നുകരുതുന്ന ധാരാളം ആളുകളുണ്ട്. നീലകണ്ട്‌ട തീർത്ഥപാദർ ഉൾപ്പെടെ അനേകം ശിഷ്യന്മാർ ഉണ്ടായി.
സ്ത്രീവിമോചനത്തിന്റെ ശക്തനായ വക്താവായിരുന്നു സ്വാമികൾ.
അദ്ദേഹത്തിന്റെ പ്രധാനകൃതികൾ, വേദാധികാര നിരൂപണം , പ്രാചീന മലയാളം തുടങ്ങിയവയാണ്.
കൊല്ലം ജില്ലയിലെ പന്മനയിൽ, കുമ്പളത്ത് ശങ്കുപിള്ളയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ആശ്രമത്തിൽ അവസാനകാലം ചിലവഴിച്ച സ്വാമികൾ അവിടെവെച്ച് സമാധിയായി.
– ജോയ് കള്ളിവയലിൽ.

