#കേരളചരിത്രം
സുറിയാനി കത്തോലിക്കാ സഭയും വിശ്വാസികളും.
കേരളത്തിലെ സീറോ മലബാർ സഭയുടെ പരമോന്നത സമിതിയായ ആർക്കി എപ്പിസ്‌പോക്കൽ അസംബ്ലി പാലായിൽ നടക്കുകയാണ്.
ദുഃഖകരമായ ഒരു കാര്യം കേരളത്തിലെ സുറിയാനി കത്തോലിക്കാ സമുദായത്തിലെ അറിയപ്പെടുന്ന അത്മായരുടെ പേരുകൾ സമ്മേളന പ്രതിനിധികളുടെ കൂട്ടത്തിലില്ല എന്നതാണ്. ജനാധിപത്യ പ്രക്രിയയിലൂടെ വിവിധ രൂപതകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് എന്ന് സഭാ നേതൃത്വം അവകാശപ്പെടും.
പക്ഷെ സത്യം എല്ലാ
കാര്യങ്ങളും മെത്രാന്മാർ അവരുടെ അധികാരത്തിൻ്റെ മറപറ്റി തീരുമാനിക്കുന്നു എന്നതാണ്. വിശ്വാസികൾ അവർക്ക് പണം കായ്ക്കുന്ന മരങ്ങൾ മാത്രമാണ്. അനുസരണം എന്നതാണ് ഏറ്റവും വലിയ പുണ്യം എന്ന് അവർ നിരന്തരം ഉൽബോധിപ്പിക്കും. ഭൂരിപക്ഷം വിശ്വാസികൾക്കും അത് വേദപ്രമാണമാണ് താനും.
സുറിയാനി കത്തോലിക്കരുടെ പണം കൊണ്ട് പണിത കേരളത്തിലെ ആദ്യത്തെ ബോർഡിംഗ് സ്കൂൾ ആണ് മാന്നാനം സെൻ്റ് എഫ്രേംസ്.
1935ൽ അതിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പണം മുടക്കിയ മധ്യ തിരുവിതാംകൂറിലെ മാത്രം അത്മായപ്രമുഖരുടെ ലിസ്റ്റിൻ്റെ ഒരു ഭാഗം കാണുക. ( 5 രൂപക്ക് മുകളിൽ സംഭാവന നൽകിയവർ).
5 രൂപക്ക് ഇന്നത്തെ 50000 രൂപയുടെ വിലയുളള ഒരു കാലത്ത് 50 രൂപ വരെ സംഭാവന നൽകാൻ തയാറുള്ള ധനികരായ സമുദായ സ്നേഹികൾ അന്നുണ്ടായിരുന്നു.
എൻ്റെ കളളിവയലിൽ, അമ്മയുടെ മരുതൂക്കുന്നേൽ , കരിമ്പനാൽ, ആനത്താനം, കൊട്ടുകാപ്പള്ളി, കരിപ്പാപറമ്പിൽ, പള്ളിവാതുക്കൽ വടക്കേക്കളം തുടങ്ങി
നിരവധി ബന്ധുകുടുംബങ്ങൾ പട്ടികയിലുണ്ട് എന്നതിൽ അഭിമാനമുണ്ട്.
ഇവരെ ഇന്ന് സഭാധികാരികൾ ആരെങ്കിലും ഓർക്കുന്നുണ്ടോ?
പൂണിത്തുറ ഇട്ടിണ്ടാൻ കണ്ടൻ, കളമ്പുകാട്ട് പരമേശ്വരൻ പിള്ള, നാരായണ അയ്യൻ ( അയ്യർ ) തുടങ്ങിയ സഹോദരസമുദായ പ്രമുഖരും അക്കൂട്ടത്തിലുണ്ട് എന്നതിൽ സന്തോഷമുണ്ട്.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
എൻ്റെ വല്യമ്മാവൻ കെ ജെ അബ്രാഹം കള്ളിവയലിലിൻ്റെ വിലാസം കൊടുത്തിരിക്കുന്നത് മദ്രാസ് ആണ്. അക്കാലത്ത് അദ്ദേഹം കേവലം ഒരു വിദ്യാർഥി ആയിരുന്നു എന്നത് ശ്രദ്ധേയമാണ്.
Posted inUncategorized