#ഓർമ്മ
#books
ശ്രീ നാരായണഗുരു
20 ഓഗസ്റ്റ് ശ്രീനാരായണഗുരു ( 1856-1928) ജയന്തിയാണ്.
“ശ്രീനാരായണചരിത്രം കേരളത്തിൻ്റെ നവോത്ഥാനത്തിൻ്റെ ചരിത്രമാണ്. ഇന്ന് ഒരു രാഷ്ട്രീയജനതയായി ഉയരാൻ വെമ്പൽകൊണ്ടു നിൽക്കുന്ന വളരുന്ന കേരളത്തിൻ്റെ പ്രവാചകനാണ് ശ്രീനാരായണൻ. പരശുരാമൻ കേരളരാഷ്ട്രം സ്റ്ഷ്ടിച്ചെങ്കിലും കാലാന്തരത്തിൽ ബൗദ്ധന്മാരുടെ അക്രമത്തിൽ അത് ശിഥിലമായി. ആ ശൈഥില്യത്തിൽനിന്നു് കേരളത്തെ വീണ്ടെടുക്കുവാനാണ് ശ്രീനാരായണൻ അവതരിച്ചത്. അതാണ് എകജാതി സന്ദേശത്തിൻ്റെ പൊരുൾ. നമ്പൂതിരിയും നായരും ഈഴവനും നായാടിയും ഒന്നായി ഉരുകിച്ചേർന്ന ഒറ്റ രാഷ്ട്രീയ ജനതയായിത്തീരുന്ന കേരളം ശ്രീനാരായണൻ്റെ കേരളമായിരിക്കും. കേരളത്തിൻ്റെ സമുദ്ധാരകനായ ശ്രീനാരായണൻ്റെ തിരുനാമധേയം വെൽവുതാക “.
കെ കാർത്തികേയൻ .
( നാരായണഗുരു,
പി കെ ബാലകൃഷ്ണൻ ).
Posted inUncategorized