#ഓർമ്മ
#science
എസ് ചന്ദ്രശേഖർ.
1983ലെ നോബൽസമ്മാന ജേതാവായ
സുബ്രഹ്മണ്യൻ ചന്ദ്രശേഖറുടെ (1910-1995)
ചരമവാർഷികദിനമാണ്
ഓഗസ്റ്റ് 21.
ബ്രിട്ടിഷ് ഇന്ത്യയിൽ ലാഹോറിൽ ജനിച്ച ചന്ദ്രശേഖർ അമ്മാവൻ സർ സി വി രാമൻ്റെ പാത പിന്തുടർന്നതു സ്വാഭാവികം. 1930ൽ വെറും 19 വയസിൽ മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടിയശേഷം ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലായിരുന്നു ഉപരിപഠനം.
നക്ഷത്രങ്ങൾക്ക് ഒരു പരിധി ( ചന്ദ്രശേഖർ ലിമിറ്റ്) കഴിഞ്ഞ് നിലനിൽപ്പില്ല , അവ തകരുമ്പോൾ പ്രകാശത്തിനു പോലും രക്ഷപെടാൻ കഴിയില്ല ( ബ്ലാക്ക് ഹോൾ) എന്ന സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ചന്ദ്രശേഖരറാണ്.
എസ് ചന്ദ്രശേഖർ നേടാത്ത ബഹുമതികളില്ല . 20 ഹോണററി ഡോക്ടറേറ്റ്, 21 ഉന്നത ശാസ്ത്ര ഗവേഷണ സമിതികളിൽ അംഗത്വം, റോയൽ സൊസൈറ്റി സ്വർണ്ണ മെഡൽ തുടങ്ങിയവ അവയിൽ ചിലത് മാത്രം.
നാസയുടെ ഏറ്റവും ശക്തിയേറിയ എക്സ്റേ ഒബ്സർവേറ്ററി ഈ മഹാനായ ശാസ്ത്രജ്ഞൻ്റെ ഓർമ്മക്കായി ചന്ദ്രശേഖർ ഒബ്സർവേറ്ററി എന്ന് നാമകരണം ചെയ്യപ്പെട്ടു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized