എസ് ഗുപ്തൻ നായർ

#ഓർമ്മ

എസ് ഗുപ്തൻ നായർ.

പ്രൊഫസർ എസ് ഗുപ്തൻ നായരുടെ( 1919-2006)
ജന്മവാർഷികദിനമാണ്
ഓഗസ്റ്റ് 22.

സാഹിത്യ, സാംസ്കാരിക, വൈഞ്ഞാനിക മണ്ഡലങ്ങളിൽ ഇത്രയധികം വ്യാപരിച്ചവർ അധികം പേരുണ്ടാവില്ല.
അധ്യാപകൻ, ഭാഷാപണ്ഡിതൻ, വിമർശകൻ, ഉപന്യാസകാരൻ, ജീവചരിത്രകാരൻ, നാടകചിന്തകൻ, നടൻ, പത്രാധിപർ, പ്രസാധകൻ, സംശോധകൻ, വിദ്യാഭ്യാസചിന്തകൻ, വാഗ്മി – ഗുപ്തൻ നായർ സാറിൻ്റെ കയ്യൊപ്പ് പതിഞ്ഞ വേദികളിൽ ചിലതു മാത്രം.
പഠിക്കുന്ന കാലത്ത് തിരുവിതാംകൂർ സർവകലാശാലയിലെ എണ്ണപ്പെട്ട ടെന്നീസ് താരവുമായിരുന്നു. തിരുവനന്തപുരം
മഹാരാജാസ് കോളേജിൽ പഠിച്ച ഈ ഓച്ചിറക്കാരൻ്റെ സഹപാഠിയും ഉറ്റ സ്നേഹിതനുമായിരുന്നു ചങ്ങമ്പുഴ. സാർ എഴുതിയ ചങ്ങമ്പുഴ – അസ്ഥിയുടെ പൂക്കൾ എന്ന ജീവചരിത്രം കൂട്ടുകാരനുള്ള സ്നേഹോപഹാരമാണ്.
1945 ൽ യൂണിവേഴ്സിറ്റി കോളേജിൽ അധ്യാപകനായി ചേർന്ന അദ്ദേഹം 1978 വരെ കേരളത്തിലെ വിവിധ കോളേജുകളിലും സർവകലാശാലകളിലും പഠിപ്പിച്ചു.
ജിയുടെ ഓടക്കുഴൽ എന്ന കവിതാസമാഹാരം ജ്ഞാനപീഠം പുരസ്കാരം നേടുന്നതിന് മുൻപ് 1949ൽ അതിന് അവതാരിക എഴുതിയ വിമർശകനാണ് ഗുപ്തൻ നായർ. ഇസങ്ങൾക്കപ്പുറം എന്ന് പുസ്തകത്തിലൂടെ, ബഷീറിനെയും വിജയനെയും വിമർശിക്കാനുള്ള ആർജവം അദ്ദേഹത്തിന് ഉണ്ടായിരുന്നു.
1980കളിൽ തിരുവനന്തപുരത്തെ സാഹിത്യ ർച്ചകളിൽ നിറസാന്നിധ്യമായിരുന്ന സാറാണ് എൻ്റെ സ്മരണയിൽ. സി വി ശ്രീരാമൻ എന്ന പുതിയ ഒരു കഥാകൃത്തിനെ പരിചയപ്പെടുത്തിയത് ഇന്നും ഓർമ്മയിൽ ഉണ്ട്.
35 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ,എഴുത്തച്ഛൻ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടി.
മനസാ സ്മരാമി എന്നാണ് ആത്മകഥയുടെ പേര്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *