ദ്രൗപദി

#literaure
#books

ദ്രൗപദി.

“ആഴത്തിൽ നിന്നെന്നോണം ഒരു പതിഞ്ഞ ശബ്ദം അവളെ വിളിക്കുകയാണ്.
‘ ദ്രൗപദി’.
അത് ഭീമൻ്റെ ശബ്ദമായിരുന്നു. അയാൾ വീണുകിടന്നിരുന്ന നിലത്തുനിന്ന് ഇഴഞ്ഞുനീങ്ങി ദ്രൗപദിയുടെ അടുത്തെത്തി. അയാൾ കിതക്കുന്നുണ്ടായിരുന്നു.
വഴിയിൽ അർജ്ജുനനും നകുലനും സഹദേവനും മരിച്ചുകിടക്കുന്നത് അയാൾ കണ്ടു. ദ്രൗപദിയും മരിച്ചിരിക്കുമെന്നാണയാൾ കരുതിയിരുന്നത്. അയാൾ അടുത്തുവന്നപ്പോൾ ദ്രൗപദി ഭയചകിതയായി.
ആ നിഴൽ അവളെ സന്തോഷത്തോടെ പിടിച്ചു.
‘ഞാൻ നിനക്ക് എന്താണ് ചെയ്തു തരേണ്ടത്?’ വളരെ പ്രയാസപ്പെട്ടാണ് ആ വാക്കുകൾ പുറപ്പെട്ടത്.
ഭീമൻ തൻ്റെ ജീവിതകാലമത്രയും ചോദിച്ചത് ഇതേ ചോദ്യമായിരുന്നു. പക്ഷേ ഇന്നത്തെ പരിത:സ്ഥിതിയിൽ ഇത്തരം ഒരു ചോദ്യം അർത്ഥശൂന്യവും അസംഗതവുമായിരിന്നു.
ദ്രൗപദി ചിരിച്ചു. ഭീമൻ്റെ മുഖം തൻ്റെ മുഖത്തോടടുപ്പിച്ച് അവൾ അന്ത്യശ്വാസം വലിക്കുന്നതിനിടയിൽ പറഞ്ഞു:
‘അടുത്ത ജന്മത്തിൽ മൂത്തവനായി ജനിക്കുക; അങ്ങയുടെ രക്ഷയിൽ നമുക്കൊക്കെ സന്തോഷത്തോടു കൂടി ജിവിക്കാം’ .”
– യുഗാന്ത, ( മഹാഭാരത പഠനങ്ങൾ)
– ഇരാവതി കാർവേ.

രേഖാചിത്രങ്ങൾ,
നമ്പൂതിരി – രണ്ടാമൂഴം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *