#ഓർമ്മ
#കേരളചരിത്രം
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ.
കേസരി എന്നു കേട്ടാൽ കേസരി എ ബാലകൃഷ്ണപിള്ളയെയും സ്വദേശാഭിമാനി എന്നു പറഞ്ഞാൽ കെ രാമകൃഷ്ണപിള്ളയെയുമാണ് മലയാളികൾ ഓർക്കുക.
എന്നാൽ കേസരി, സ്വദേശാഭിമാനി, എന്നീ തൂലികാനാമങ്ങളിൽ ഫലിതരസപ്രധാനമായ ലേഖനങ്ങൾ എഴുതിയിരുന്ന ഒരു സാഹിത്യകാരൻ കഴിഞ്ഞ നൂറ്റാണ്ടിൽ ഉത്തരകേരളത്തിൽ ( ബ്രിട്ടീഷ് മലബാറിൽ) ജീവിച്ചിരുന്നു. ഇന്നത്തെ കാസർകോട് ജില്ലയിലെ ഏറ്റവും പ്രമുഖമായ ജന്മികുടുംബങ്ങളിൽ ഒന്നായിരുന്നു കുഞ്ഞിരാമൻ നായർ ജനിച്ച കോടോത്ത് വേങ്ങയിൽ . ആയിരക്കണക്കിന് ഏക്കർ ഭൂമിയുടെ കാര്യകർത്താവ് കൂടിയായിരുന്നു ഈ സാഹിത്യകേസരി.
അദ്ദേഹം 80 കൊല്ലം മുൻപ് എഴുതിയ ഒരു ലേഖനത്തിൽ നിന്നുള്ള ഭാഗങ്ങൾ വായിക്കുക:
ശൈശവം മുഴുവൻ വിദ്യാഭ്യാസമില്ലാത്ത ദാസികളുടെ പരിചരണത്തിൽ വളരുന്ന കുട്ടികൾ കാരണവന്മാർക്ക് വളർത്താൻ ബുദ്ധിമുട്ട് ആവുമ്പോൾ എവിടെ നിന്നെങ്കിലും കണ്ണിൽ ചോരയില്ലാത്ത, രാവും പകലും അടിച്ചു പഠിപ്പിക്കുന്ന, ഒരു എഴുത്തച്ഛനെ വിളിച്ചു കൊണ്ടുവരുന്നതാണ് ലേഖനത്തിൻ്റെ പ്രമേയം.
എഴുത്തച്ഛൻ്റെ അടിമപ്പണി കൂടി ശിഷ്യർ ചെയ്യണം. അച്ഛനെ കാണുമ്പോൾ കുട്ടികൾ കടുകിട വിറക്കണം.
ഇത്രയധികം കളവുകൾ പറയുന്നത് കൊണ്ടായിരിക്കും എഴുത്തച്ഛൻമാരുടെ ദാരിദ്ര്യം ഒരിക്കലും തീരാത്തത് എന്ന് വരെ കുഞ്ഞിരാമൻ നായനാർ പറഞ്ഞുവെക്കുന്നു.
– ജോയ് കള്ളിവയലിൽ.
(Photos : gpura.org)




