ഫാദർ മാക്സിമില്യൻ കോൾബെ

#ഓർമ്മ

ഫാദർ മാക്സിമില്യൻ കോൾബെ.

ഫാദർ മാക്സിമില്യൻ കോൾബെയുടെ (1841-1941) ഓർമ്മദിവസമാണ് ഓഗസ്റ്റ് 14.

ഒരു മനുഷ്യന് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവർത്തിയായി കരുതപ്പെടുന്നത്, സഹോദരനു വേണ്ടി സ്വജീവൻ ബലിയർപ്പിക്കുക എന്നതാണ്.
അത്തരമൊരു രക്തസാക്ഷിയാണ് സെന്റ് മാക്സിമില്യൻ കോൾബെ .

പോളണ്ടിൽ ജനിച്ച കോൾബെ, 1907ൽ സഹോദരൻ ഫ്രാൻസിസുമൊത്ത് ഒരു കത്തോലിക്കാ വൈദികനാകാനുള്ള പരിശീലനം ആരംഭിച്ചു.
റോമിൽ ഉപരിപഠനത്തിനയക്കപ്പെട്ട കോൾബെ, 1915ൽ തത്വശാശ്ത്രത്തിൽ പി എച്ച് ഡി നേടി.
1918ൽ കോൾബെ ഒരു ഫ്രാൻസിസ്കൻ സന്യാസിയായി
പോളണ്ടിൽ തിരിച്ചെത്തി 3 കൊല്ലം ക്രാക്കോവിൽ അധ്യാപകനായി. 1930മുതൽ 1933വരെ ചൈനയിലും ജപ്പാനിലും മിഷനറിയായി പ്രവർത്തിച്ചു. അതിനിടയിൽ 1932ൽ കേരളത്തിലും വന്നു.
1941 ഫെബ്രുവരി 17ന് നാസി രഹസ്യപ്പോലീസായ ജെസ്റ്റപ്പോ കോൾബെയെ അറസ്റ്റ്ചെയ്തു. മെയ് 28ന് ഓഷ്വിറ്റ്സ് തടങ്കൽപാളയത്തിൽ എത്തിച്ചു – പ്രിസണർ 16670.
ജൂലൈയിൽ ഒരാൾ തടവ് ചാടിയതിന് ശിക്ഷയായി 10 തടവുകാരെ കൊല്ലാനായിരുന്നു ഓർഡർ. അതിലൊരാളായ ഫ്രാൻസിസ്‌കെ, ഭാര്യയെയും കുട്ടികളെയും ഓർത്തു നിലവിളിച്ചപ്പോൾ പകരക്കാരനാകാൻ, ഒരു പരിചയവും ഇല്ലാതിരുന്നിട്ടു കൂടി ഫാദർ കോൾബെ മുന്നോട്ടുവന്നു. 1941 ഓഗസ്റ്റ് 14ന് മാരകവിഷം കുത്തിവെച്ചു കോൾബെയെ വധിച്ചു.
1982 ഒക്ടോബർ 10ന് ജോൺ പോൾ മാർപാപ്പ കോൾബെയെ കത്തോലിക്കാസഭയുടെ വിശുദ്ധനായി പ്രഖ്യാപിച്ചു.
എന്റെ നാടായ മൂവാറ്റുപുഴയിൽ കോൾബെയുടെ നാമത്തിലുള്ള ഒരു പള്ളി സ്ഥാപിക്കപ്പെട്ടു എന്നത് ആഹ്ലാദകരമാണ് .
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *