#books
Ambani and Sons
by Hamish McDonald.
മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ വലിയ കോടീശ്വരനാണു്, ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ബഹുനില കൊട്ടാരത്തിലാണ് ജീവിക്കുന്നത്, മകൻ്റെ കല്യാണം രാജ്യം കണ്ട ഏറ്റവും ആർഭാടം നിറഞ്ഞ വിവാഹമാണ്,
റിലൈൻസ് ഇൻഡസ്ട്രീസ്, ഫോർച്യൂൺ 100ൽ എത്തിയ ആദ്യത്തെ ഇന്ത്യൻ കമ്പനിയാണ് തുടങ്ങിയ വാർത്തകൾ ഒരു ഭാരതീയനെപ്പോലും അത്ഭുതപ്പെടുത്തുന്നില്ല എന്നതാണ് ശ്രദ്ധേയം.
കാരണം 12 കൊല്ലം മുൻപ് പ്രസിദ്ധീകരിച്ച ഒരു പുസ്തകം അത് മുൻകൂട്ടി പ്രവചിച്ചിരുന്നു എന്നതാണ്.
ഹാമിഷ് മക്ഡൊണാൾഡ് എന്ന വിദേശ പത്രപ്രവർത്തകൻ എഴുതിയ അംബാനി ആൻഡ് സൺസ് എന്ന പുസ്തകം ഇന്ത്യയിലെ ഒരു വ്യവസായിയും രാഷ്ട്രീയക്കാരുമായി പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ വിവരണമാണ്.
ഗുജറാത്തിലെ ചോർവാഡ് ഗ്രാമത്തിൽ ഒരു കൊച്ചുവീട്ടിൽ ജനിച്ച്
ബ്രിട്ടീഷ് ഭരണത്തിലായിരുന്ന ഏദനിൽ ഒരു പെട്രോൾകമ്പനിയിൽ ജോലിക്കാരനായി ചേട്ടൻ കൊണ്ടുപോയ ധിരുഭായ് അംബാനി, ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായശ്രിംഘലയുടെ ഉടമയായി മാറിയ ചരിത്രമാണ് പുസ്തകത്തിൽ വിവരിക്കുന്നത്.
ഇന്ത്യയിൽ മടങ്ങിയെത്തി നൂൽ കച്ചവടത്തിൽ കുറച്ചു ലാഭമുണ്ടാക്കിയ അംബാനി ഒരു ടെക്സ്റ്റൈൽ കമ്പനിയാണ് ആദ്യം തുടങ്ങിയത്. റിലൈൻസ് ടെക്സ്റ്റ്‌യ്‌ൽസ്. പരസ്യത്തിലൂടെ വിമൽ എന്ന ബ്രാൻഡ് അദ്ദേഹം വളർത്തിയെടുത്തു. പിന്നീട് പോളിസ്റ്റർ ഉത്പന്നങ്ങളിലേക്കായി നോട്ടം.
അതിനായി ഇറക്കുമതി ചെയ്തത് ലൈസൻസ് നൽകിയതിന്റെ മൂന്നിരട്ടി ശേഷിയുള്ള ഉപകരണങ്ങളാണ്. പിന്നീട് അവയെല്ലാം നിയമാനുസൃതമാക്കിയത് അംബാനിയുടെ എക്കാലത്തെയും സ്നേഹിതനായ പ്രണബ് മുക്കർജിയാണ്. ഇടനിലക്കാരനായത് നൂൽകച്ചവടകാലം തൊട്ടുള്ള സുഹൃത്ത് മുരളി ദേവ്‌റ.
എതിരാളിയായ ഓർക്കേ മിൽസ് ഇല്ലെന്നാക്കപ്പെട്ടു. ബോംബെ ഡയിങ് ഒതുക്കപ്പെട്ടു. എതിർക്കാനുള്ള ധയ്ര്യം ബോംബെ ഡയിങ്ങ് ഉടമ നുസ്ലി വാഡിയയുടെ സുഹൃത്തായ ഇന്ത്യൻ എക്സ്പ്രസ്സ് ഉടമ രാംനാഥ് ഗോയങ്കക്ക് മാത്രമാണ് ഉണ്ടായത്. ഗോയങ്കക്കുവേണ്ടി പത്രത്തിലൂടെ എസ് ഗുരുമൂർത്തി റിലൈൻസിന്റെ കള്ളക്കളികൾ വെളിയിൽ കൊണ്ടുവന്നു. ഫലമോ കള്ളക്കേസിൽ വാഡിയയും ഗുരുമൂർത്തിയും അഴിയെണ്ണി.
കള്ളപ്പണം ഉപയോഗിച്ചു എം പിമാരെയും ഉന്നത സർക്കാർ ഉദ്യോഗസ്ഥരെയും പോക്കറ്റിലാക്കുക എന്നതായിരുന്നു അംബാനിയുടെ മുഖ്യതന്ത്രം. പല ഉന്നത ഉദ്യോഗസ്ഥരും പിന്നീട് റിലൈൻസിന്റെ ശമ്പളക്കാരായി.
രാജീവ് ഗാന്ധിയെ കയ്യിലെടുത്ത കഥ വായിക്കാൻ രസകരമാണ്. “അമ്മ കുറെ പണം ഏൽപ്പിച്ചിരുന്നു. അത് എന്തുചെയ്യണം? ” എന്ന അന്വേഷണത്തിൻ്റെ മുന്നിൽ രാജീവും വീണു.
1977ലെ മൊറാർജി സർക്കാർ മാത്രമാണ് അന്വേഷണം നടത്താൻ മുതിർന്നത്. സർക്കാർ താഴെ വീണത് മാത്രം മിച്ചം. അന്വേഷണം എങ്ങുമെത്തിയില്ല. പിന്നീട് വന്ന വി പി സിംഗ് സർക്കാരിനും അതേ ഗതി തന്നെ വന്നു . അന്വേഷണം നടന്നുവരവേ സർക്കാർ മറിച്ചിടപ്പെട്ടു. പ്രധാനമന്ത്രിയാകാൻ ദേവഗൗഡ പറന്നെത്തിയതുതന്നെ റിലൈൻസിന്റെ വിമാനത്തിലാണ്.
സർക്കാർ തീരുമാനങൾ മുൻകൂട്ടി അറിഞ്ഞു അംബാനിക്ക് അനുകൂലമാക്കാൻ ഒരു വൻ ചാരസംഘം തന്നെ അന്ന് പ്രവർത്തിച്ചിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ.
ബഡ്ജറ്റ് അംബാനിക്ക് ചോർത്തി നല്കുകയല്ല അംബാനി ധനമന്ത്രിക്ക് ചോർത്തിനൽകുകയാണ് എന്നാണ് ദില്ലിയിൽ പ്രചാരമുള്ള ഒരു തമാശ.
അംബാനി വിചാരിച്ചിട്ട് ആകെ നടക്കാതെ പോയത് എൽ ആൻഡ് ടി കൈവശപ്പെടുത്താനുള്ള ശ്രമം പരാജയപെട്ടത് മാത്രമാണ്.
അംബാനി സഹോദരൻമാർ തമ്മിൽ തെറ്റിയപ്പോൾ അനിൽ ഒരു അബദ്ധംകാണിച്ചു. സമാജ്‌വാദി പാർട്ടിയെ പിന്തുണച്ച് എം പിയായി. അതിന്റെ ഫലം പിന്നീട് അനുഭവിക്കുകയും ചെയ്തു. 2.34 ഡോളറിന് മുകേഷ് അനിലിന് കൊടുക്കാൻ സമ്മതിച്ചിരുന്ന ഗ്യാസിന്റെ വില 60 ഡോളർ ആക്കിക്കൊടുത്തു സർക്കാർ. മന്ത്രിയായിരുന്ന ദേവ്‌റ മടികാണിച്ചപ്പോൾ മന്ത്രി മാറി. പുതിയ മന്ത്രിയായത് പഴയ സുഹൃത്ത് പ്രണബ് മുക്കർജി. നേരത്തെ തന്നെ റിലൈൻസിന്റെ മുഖ്യപങ്ക് അനധികൃതമായി മുകേഷ് കയ്യിലാക്കിയിരുന്നു.
മോഡി സർക്കാർ അധികാരത്തിൽ എത്തുന്നത് വരെയുള്ള കഥയാണ് പുസ്തകത്തിൽ.
ഹാമിഷ് മക്‌ഡൊണാൾഡ് അന്നേ പറഞ്ഞത് പോലെ ഇന്ത്യയിലെ ഒരു പത്രപ്രവർത്തകനും റിലൈൻസിന് എതിരെ എഴുതാനാവില്ല.
എം പിമാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്ത്യയിലെ ദൃശ്യമാധ്യമങ്ങൾ പലതും ഇന്ന് അംബാനിയുടെ സ്വന്തമാണ്.
ഒരിക്കൽ എതിർത്ത ജ്യോതിബസുവിനെ വശത്താക്കിയ കഥ രസമാണ് . ബംഗാളിൽ പതിനായിരക്കണക്കിന് കോടി മുതൽമുടക്കു വരുന്ന ഹാൽദിയ പെട്രോകെമിക്കൽ ശ്രിംഖല പ്രഖ്യാപിക്കപ്പെട്ടു. പദ്ധതി പിന്നീട് വഴിയിൽ ഉപേക്ഷിച്ചു എന്നത് വേറെ കാര്യം.
ഗ്രന്ഥകാരൻ പന്ത്രണ്ട് കൊല്ലം മുൻപ് എഴുതി ; റിലൈൻസ് ചരിത്രം അവസാനിക്കുന്നില്ല.
ബി ഇസ് എൻ എലിനെ നശിപ്പിച്ച് ജിയോ രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ കമ്പനിയായത് നമ്മുടെ കൺമുന്നിൽ കൂടിയാണ്. ഒളിംപിക്സ് പ്രക്ഷേപണം ചെയ്യാൻ അവകാശം കിട്ടിയത് ജിയോ സിനിമക്ക് മാത്രമാണ്. റിലയൻസ് മൊത്തവ്യാപാര ശൃംഖല അനുദിനം വളരുമ്പോൾ ചെറുകിട വ്യാപാരികൾ കടകൾ പൂട്ടുകയെ നിവൃത്തിയുള്ളൂ.
സ്വാതന്ത്ര്യം കിട്ടിയപ്പോൾ സൂറത്തുകാരൻ മോഹൻദാസ് ഗാന്ധി എന്ന ഒരു മോത്ഥ് ബനിയ ആയിരുന്നു ഇന്ത്യയുടെ മുഖമെ ങ്കിൽ, ദീരുഭായ് അംബാനി എന്ന വേറൊരു സൂറത്തുകാരൻ മോത്ഥ് ബനിയയും മകനും,ഗുജറാത്തിയായ നരേന്ദ്ര മോദി എന്ന ഒരു കുടില നേതാവും കൂട്ടുകാരൻ മറ്റൊരു ഗുജറാത്തി അദാനിയുമാണ് പുതിയ ഇന്ത്യയുടെ മുഖം.
പട്ടാളക്കാരുടെ ഇടയിൽ പ്രചാരമുള്ള ഒരു ചൊല്ലുണ്ട്. If you can’t resist rape, just lay back and enjoy. ബലാൽസംഘം തടയാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ പിന്നെ ചെയ്യാവുന്നത് അത് ആസ്വദിക്കാൻ ശ്രമിക്കുക എന്നതാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized