#ഓർമ്മ
ഫിദേൽ കാസ്ട്രോ.
ഫിദേൽ കാസ്ട്രോയുടെ (1926-2016) ജന്മവാർഷികദിനമാണ്
ഓഗസ്റ്റ് 13.
ലോകത്തിലെ ഏറ്റവും പ്രശസ്തനായ വിപ്ലവകാരിയായ ചേ ഗുവേരയുമായി ചേർന്ന് ക്യൂബൻ വിപ്ലവം നയിച്ചു പ്രസിഡന്റ് ബാപ്ടിസ്റ്റയെ പുറത്താക്കി, അധികാരം പിടിച്ചെടുത്ത ഫിദൽ അലജാൻഡ്രോ കാസ്ട്രോ, രാജാവായിട്ടല്ലാതെ ഏറ്റവും ദീര്ഘകാലം ഒരു രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന നേതാവാണ്.
1959മുതൽ 1976വരെ പ്രധാനമന്ത്രി. 1976 മുതൽ 2008വരെ പ്രസിഡന്റ്. 1959മുതൽ 2011വരെ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സെക്രട്ടറി.
അരനൂറ്റാണ്ടു കാലത്തോളം കാസ്ട്രോയെ ഇല്ലായ്മചെയ്യാൻ അമേരിക്ക ശ്രമിച്ചെങ്കിലും, വധശ്രമങ്ങൾ, ഉപരോധങ്ങൾ, 1961ലെ ബേ ഓഫ് പിഗ്സ് ആക്രമണം, എല്ലാം കാസ്ട്രോ അതിജീവിച്ചു. കാസ്ട്രോ രൂപം കൊടുത്ത പൊതുജനാരോഗ്യ സമ്പ്രദായം വികസ്വര രാജ്യങ്ങൾക്കാകെ മാതൃകയാണ്.
ഇന്ത്യയുടെ ആജീവനാന്ത സുഹൃത്തായിരുന്ന കാസ്ട്രോ ഇന്ദിരാഗാന്ധിയുമായി അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്നു.
ചെയുടെ ജീവചരിത്രത്തിൻ്റെയൊപ്പം വായിച്ചിരിക്കേണ്ട ഒന്നാണ് ഫിദലിന്റെയും ജീവചരിത്രം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized