കത്തോലിക്കാ സഭയിൽ ഒരു വേറിട്ട ശബ്ദം

#കേരളചരിത്രം

കത്തോലിക്കാസഭയിൽ ഒരു വേറിട്ട ശബ്ദം.

61 വർഷങ്ങൾക്ക് മുൻപ് വന്ന ഒരു ലേഖനത്തിൻ്റെ ഭാഗം കാണുക:

“……….കത്തോലിക്കാസഭയിലെ തെറ്റുകളും കുറവുകളും ചർച്ച ചെയ്യാനുള്ള അവസരം സഭാപ്രസിദ്ധീകരണങ്ങൾ നൽകുന്നില്ല.
അതുകൊണ്ട് സഭയെയും സമുദായത്തെയും പറ്റി പഠിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ബുദ്ധിജീവികളുടെ എണ്ണം അടിക്കടി കുറഞ്ഞുവരുന്നു”.
മാർ ലൂയിസ് പഴേപറമ്പിൽ മെത്രാൻ ദുർനടത്തക്കാരനായ ഒരു വൈദികനോട് പറഞ്ഞ വാക്കുകൾ ലേഖനം ഉദ്ധരിക്കുന്നുണ്ട്.
…………….”ഭയമുണ്ടാകണമെങ്കിൽ കുറെ അഭിപ്രായങ്ങളും നിരൂപണങ്ങളും കൂടിയേ തീരൂ…….”

കേരളത്തിലെ കത്തോലിക്കാസഭയിൽ, പ്രത്യേകിച്ച് സുറിയാനി കത്തോലിക്കാ സഭയിൽ അനുദിനം വർദ്ധിച്ചുവരുന്ന പ്രതിസന്ധികൾക്കുള്ള ഒരു പ്രധാനകാരണം ആറു പതിറ്റാണ്ട് മുൻപ് തന്നെ അക്കാലത്ത് ശക്തമായിരുന്ന കത്തോലിക്കാ കോൺഗ്രസ് വിളിച്ചുപറഞ്ഞു.
വിമർശനം ഉൾകൊള്ളുന്നതിനു പകരം കത്തോലിക്കാ കോൺഗ്രസിനെ തങ്ങളുടെ ചൊൽപടിയിലാക്കാനാണ് കേരളത്തിലെ മെത്രാന്മാർ തുനിഞ്ഞത്. ഏറാൻമൂളികളെ കൊണ്ട് നിറച്ച സംഘടനയ്ക്ക് ഇന്ന് ഒരു പ്രസക്തിയുമില്ല എന്ന നിലയിലാണ്.
ഐ സി ചാക്കോയെപ്പോലെ ഒരു കാലത്ത് സഭയുടെയും സമുദായത്തിൻ്റെയും ശക്തനായ വക്താവായിരുന്ന ഒരു മഹാനെപ്പോലും ഒതുക്കി മൂലക്കിരുത്തിയ പാരമ്പര്യമാണ് അധികാരികൾക്ക് ഉള്ളത് ( ഉലകംതറ എഴുതിയ ജീവചരിത്രം).
തങ്ങളുടെ അധികാരം സംരക്ഷിക്കുക എന്ന ഒറ്റ അജണ്ട മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന സഭാനേതൃത്വം തിരുത്താൻ തയാറായില്ലെങ്കിൽ ലൗകിക അധികാരം പോയിട്ട് ആത്മീയാധികാരം പോലും വിശ്വാസികൾ ചോദ്യം ചെയ്യുന്ന സമയം വിദൂരമല്ല.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *