#ഓർമ്മ
#films
സെസിൽ ബി ഡെമിൽ.
സിനിമയുടെ ചരിത്രത്തിലെ ബ്രഹ്മാണ്ടൻ ചിത്രങ്ങളുടെ സംവിധായകനായ സെസിൽ ബി ഡെമില്ലിൻ്റെ (1881-1959) ജന്മവാർഷികദിനമാണ്
ആഗസ്റ്റ് 12.
അമേരിക്കയിലെ മസാച്ച്സെറ്റസിൽ ജനിച്ച സെസിൽ, 1900ൽ അഭിനേതാവായിട്ടാണ് തുടങ്ങിയത്. പക്ഷേ പൂർണ പരാജയമായിരുന്നു.
1913ൽ സുഹൃത്ത് ജെസ്സി ലാസ്കിയും, ലാസ്കിയുടെ ഭാര്യാസഹോദരൻ സാമുവൽ ഗോൾഡ് വിന്നുമായി ചേർന്ന് ലാസ്കി ഫീച്ചർ പ്ലേ എന്ന കമ്പനി തുടങ്ങി. ആദ്യചിത്രമായ സ്കോമാൻ ( 1914) തന്നെ വിജയമായതോടെ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല .
1915ൽ മാത്രം 15 ചിത്രങ്ങൾ നിർമ്മിച്ചു.
1916ൽ അഡോൾഫ് സുക്കറുടെ ഫേമസ് പ്ലേയർസുമായി ലയിച്ച് കമ്പനി പാരമൗണ്ട് പിക്ചർസ് ആയി മാറി.
1923ൽ നിർമ്മിച്ച ടെൻ കമാൻഡ്മെൻ്റ്സ് വൻവിജയമായെങ്കിലും അധികച്ചെലവ് കാരണം പങ്കാളികൾ പിണങ്ങി.
1925ൽ പാരമൗണ്ട് വിട്ട് സ്വന്തമായി സെസിൽ ബി ഡിമെൽ പിക്ചേർസ് തുടങ്ങി.
1927ലെ വൻവിജയം കിംഗ് ഓഫ് കിംഗ്സ് ആയിരുന്നു.
1928ൽ മെട്രോ ഗോൾഡ് വിൻ മെയേർസിൽ ( എം ജി എം) ചേർന്നു.
1931ൽ പാരമൗണ്ടിൽ തിരിച്ചെത്തി.
1934ൽ ക്ലിയോപാട്ര എന്ന സിനിമയിലൂടെ ചരിത്രകഥകൾക്ക് തുടക്കമിട്ടു. 1940 മുതൽ കളർ ചിത്രങ്ങളായി .
1956ൽ നിർമ്മിച്ച ദി ടെൻ കമാൻഡ്മെൻറ്സ് എന്ന ഇതിഹാസചിത്രമാണ് സെസിൽ ബി ഡെമിൽ എന്ന ചലച്ചിത്രകാരൻ്റെ മാഗ്നം ഓപ്പസ്. കടൽ പിളർക്കുന്നതു പോലെയുള്ള സ്പെഷ്യൽ എഫെക്റ്റ്സ് കാണികളെ അൽഭുതപരതന്ത്രരാക്കി. ചാൾട്ടൻ ഹെസ്റ്റൻ്റെ മോശയും യൂൾ ബ്രിന്നറുടെ ഫറവോ റാംസെസും അഭിനയത്തിൽ കൊമ്പുകോർത്ത് ചിത്രത്തെ ലോക ക്ലാസിക്ക് ആക്കി മാറ്റി.
1959ൽ ഹോളിവുഡിൽവെച്ച് ഈ വിശ്രുത ചലച്ചിത്രകാരൻ അന്തരിച്ചു .
– ജോയ് കള്ളിവയലിൽ.
Posted inUncategorized