#ഓർമ്മ
#literature
തോമസ് മൻ.
20ആം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ജർമൻ നോവലിസ്റ്റായ തോമസ് മന്നിൻ്റെ (1875-1955) ചരമവാർഷികദിനമാണ്
ആഗസ്റ്റ് 12.
ജർമനിയിലെ ലുബേക്കിൽ ജനിച്ച മൻ, പിതാവ് മരിച്ചതോടെ 1891ൽ മ്യുനിക്കിലേക്ക് താമസം മാറ്റി.
1900ൽ പ്രസിദ്ധീകരിച്ച ബാദൻബ്രൂക്സ് എന്ന നോവൽ മന്നിനെ പ്രശസ്തനാക്കി. എന്നാൽ 1924ൽ പുറത്തിറങ്ങിയ മാജിക് മൗണ്ടൻ എന്ന നോവലാണ് മന്നിന് നിതാന്തയശസ്സ് നേടിക്കൊടുത്തത്. 1929ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം മന്നിന് സമ്മാനിക്കപ്പെട്ടു.
പക്ഷേ മൻ തൻ്റെ ഏററവും മഹത്തായ കൃതിയായി പരിഗണിച്ചിരുന്നത് 4 വാല്യങ്ങളായി പുറത്തുവന്ന ജോസഫ് ആൻ്റ് ഹിസ് ബ്രദേഴ്സ് എന്ന ബൃഹദ്ഗ്രന്ഥമാണ്.
ബൈബിളിലെ ഉല്പത്തി മുതലുള്ള കഥ പറയുന്ന പുസ്തകത്തിൻ്റെ ആദ്യഭാഗം 1933ൽ പ്രസിദ്ധീകരിക്കപ്പെട്ടു. അവസാനത്തെ വാല്യം 11 വർഷംകഴിഞ്ഞ് 1944ലാണ് പുറത്തിറങ്ങിയത്.
1933ൽ ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലറായപ്പോൾ സ്വിറ്റ്സർലൻഡിലായിരുന്ന മന്നിനോടും ഭാര്യയോടും തിരിച്ചുവരരുത് എന്ന് മക്കൾ മുന്നറിയിപ്പ് നൽകി.
1936ൽ മന്നിൻ്റെ ജർമൻ പൗരത്വം റദ്ദാക്കപ്പെട്ടു.
1938ൽ അമേരിക്കയിലേക്ക് പോയി. 1936 മുതൽ 1944 വരെ ചെക്ക് പൗരത്വമാണ് ഉണ്ടായിരുന്നത്.
1952ൽ സ്വിറ്റ്സർലൻഡിൽ തിരിച്ചെത്തിയ മൻ, 1955ൽ സൂറിക്കിൽവെച്ച് നിര്യാതനായി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized