#ഓർമ്മ
#ചരിത്രം
ഖുദിറാം ബോസ്,
പ്രഫുല്ല ചാക്കി.
സ്വാതന്ത്ര്യസമര പോരാട്ടത്തിൽ രക്തസാക്ഷിയായ ഏറ്റവും പ്രായം കുറഞ്ഞ ദേശാഭിമാനികളിൽ രണ്ടാമനായ ഖുശിറാം ബോസ് (1889-1908)
18 വയസ്സിൽ തൂക്കിലേറ്റപെട്ട ദിവസമാണ്
ഓഗസ്റ്റ് 11.
ബംഗാളിലെ മിഡ്നാപ്പൂരിൽ ജനിച്ച ബോസ് 15 വയസിൽ ശ്രീ അരോബിൻദോയുടെ അനുശീലൻ സമിതിയിൽ അംഗമായി.
സ്വാതന്ത്ര്യസമര സേനാനികളെ നിരന്തരം ദ്രോഹിച്ചിരുന്ന ബ്രിട്ടീഷ് ജഡ്ജി ഡഗ്ലസ് ഹാർട്ഫഡിനെ കൊല്ലാൻ ബോസും പ്രഫുല്ല ചാക്കിയും നിയോഗിക്കപ്പെട്ടു. ബിഹാറിലെ മിഡ്നാപൂരിൽ ഒരു പാർക്കിന് മുന്നിൽ സ്കൂൾകുട്ടികൾ എന്ന ഭാവത്തിൽ നിന്ന അവർ ജഡ്ജിക്ക് നേരെ ബോംബ് എറിഞ്ഞു. നിർഭാഗ്യവശാൽ കൊല്ലപ്പെട്ടത് ജഡ്ജിയുടെ ഭാര്യയും മക്കളുമാണ്.
രക്ഷപ്പെടാനായി 25 മൈൽ നടന്ന ബോസ് വൈനി റെയിൽവേസ്റ്റേഷനിൽ വെച്ച് പിടിയിലായി. 1908 ഓഗസ്റ്റ് 11ന് രാവിലെ അദ്ദേഹത്തെ തൂക്കിലേറ്റി. വെറും 18 വയസ്സും 8 മാസവും മാത്രം പ്രായത്തിൽ ഒരു പുഞ്ചിരിയോടെയാണ് ബോസ് തൂക്കുമരത്തിലേക്ക് നടന്നുകയറിയത്.
കൽക്കത്തയിലേക്ക് രക്ഷപെടാൻ സമസ്തിപൂരിൽ നിന്ന് ഒരു ട്രെയിനിൽ കയറിക്കൂടിയ ചാക്കി ഒറ്റുകൊടുക്കപ്പെട്ടു. പിടിയിലാകാതിരിക്കാൻ അദ്ദേഹം സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. സമാന സാഹചര്യത്തിൽ സ്വയം ജീവൻ വെടിഞ്ഞ മറ്റൊരു രക്തസാക്ഷിയാണ് ചന്ദ്രശേഖർ ആസാദ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized