#ഓർമ്മ
കാർഡിനൽ ന്യൂമാൻ.
കാർഡിനൽ ജോൺ ഹെൻറി ന്യുമാൻ്റെ (1801-1890) ചരമവാർഷികദിനമാണ്
ആഗസ്റ്റ് 11.
ലണ്ടനിൽ ജനിച്ച ന്യൂമാൻ, ഓകസ്‌ഫഡ് ട്രിനിറ്റി കോളജിൽ നിന്ന് ഉന്നതപഠനം കഴിഞ്ഞശേഷം ഒക്സ്‌ഫഡിൽ തന്നെ അധ്യാപകനും പുരോഹിതനുമായി. ചർച്ച് ഓഫ് ഇംഗ്ലണ്ടിൻ്റെ നവീകരണത്തിനായി ആരംഭിച്ച ഓക്സ്ഫഡ് മുവ്മെൻ്റിൻ്റെ ഏറ്റവും പ്രമുഖനായ പ്രയോക്താവായി ഈ ദൈവശാസ്ത്രപണ്ഡിതൻ മാറി.
പക്ഷേ 1864 ആയപ്പോഴേക്കും റോമൻ കത്തോലിക്കാ സഭയാണ് ലോകത്തിലെ ക്രിസ്ത്യാനികളുടെ നേതൃത്വം വഹിക്കാൻ യോജിച്ചത് എന്ന നിഗമനത്തിൽ അദ്ദേഹം എത്തി. കത്തോലിക്കാസഭയിൽ ചേർന്ന ന്യൂമാൻ, സഭയുടെ പരമോന്നത പദവികളിൽ പെട്ട കർദിനാളായി അവരോധിക്കപ്പെട്ടു.
സഭയുടെ ദൈവശാസ്ത്രപണ്ഡിതരിൽ അഗ്രഗണ്യനായി പരിഗണിക്കപ്പെട്ട കർദിനാൾ ന്യൂമാൻ 2019 ഒക്ടോബറിൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.
ഞാൻ പഠിച്ച കാഞ്ഞിരപ്പള്ളിയിലെ ജെസ്യൂട്ട് സ്കൂളിലെ പ്രാർഥനാഗാനം കർദിനാൾ ന്യൂമാൻ രചിച്ച
“Lead Kindly Light,
Amid the Encircling Gloom,
Lead Thou Me On …” എന്ന മനോഹരമായ ഗീതമായിരുന്നു.
ആ മഹാൻ്റെ ഓർമ്മ നിലനിർത്താനായി സ്ഥാപിക്കപ്പെട്ട തൊടുപുഴ ന്യൂമാൻ കോളേജിൽ കുറച്ചുകാലം അധ്യാപികയായിരിക്കാൻ എൻ്റെ ഭാര്യ Sasikala Joseph ന് അവസരം കിട്ടി എന്നതും ഒരു ഭാഗ്യമായി കരുതുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized
കാർഡിനൽ ന്യൂമാൻ
Posted by
By
JOy Kallivayalil
No Comments


A Malayali living in Kerala. An engineer by profession. A passion for reading and writing.
Post navigation
Previous Post
പ്രേംജി
Next Post
കാർഡിനൽ ന്യൂമാൻ