ക്വിറ്റ് ഇന്ത്യാ സമര ദിനം

#ഓർമ്മ
#ചരിത്രം

ക്വിറ്റ് ഇന്ത്യാ സമരദിനം

ആഗസ്റ്റ് 8 ക്വിറ്റ് ഇന്ത്യാ സമര ദിനമാണ്.

ഇന്ത്യക്ക് ഡൊമിനിയൻ പദവി നൽകുക എന്ന ഉദ്ദേശത്തോടെ ഇന്ത്യയിലെത്തിയ സർ സ്റ്റാഫോർഡ് കൃപ്പ്സിൻ്റെ നേതൃത്വത്തിലുള്ള സമിതിയുടെ പരാജയം 1942 എപ്രിലോടെ ഉറപ്പായി.
1942 ഓഗസ്റ്റ് 8ന് ബോംബെയിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ ഗാന്ധിജി ചെയ്ത പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു:
” ഞാൻ നിങ്ങൾക്ക് ഒരു മന്ത്രം ചൊല്ലിത്തരുകയാണ്. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക. ഒന്നുകിൽ നമ്മുടെ രാജ്യം സ്വതന്ത്രമാകും. അല്ലെങ്കിൽ അതിനായി പൊരുതി നാം മരണം കൈവരിക്കും”.
എ ഐ സി സി സമ്മേളനം പാസാക്കിയ പ്രമേയത്തിൽ ഒരു സ്വതന്ത്ര ഇന്ത്യക്ക് മാത്രമേ കൈ മെയ് മറന്ന് ജർമനി, ഇറ്റലി, ജപ്പാൻ എന്നീ ഫാസിസ്റ്റ് ശക്തികൾക്കെതിരെ നടക്കുന്ന യുദ്ധത്തിൽ പങ്ക് ചേരാൻ കഴിയൂ എന്ന് അടിവരയിട്ട് പറഞ്ഞു.
പിറ്റെദിവസം രാവിലെ ആയപ്പോഴേക്കും മിക്ക നേതാക്കളും അറസ്റ്റിലായി. രാജ്യമാസകലം നടന്ന പ്രക്ഷോഭത്തിൽ 60000 പേരാണ് ജയിൽവാസം വരിച്ചത്. സമരം ക്രൂരമായി അടിച്ചമർത്താനാണ് ബ്രിട്ടീഷ് അധികാരികൾ ശ്രമിച്ചത്. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ജയപ്രകാശ് നാരായൺ, അരുണ അസഫ് അലി, റാം മനോഹർ ലോഹ്യ തുടങ്ങിയവർ ഒളിവിലിരുന്ന് തിരിച്ചടിക്ക് നേതൃത്വം നൽകിയ നേതാക്കളാണ്.
1944 ആയപ്പോഴേക്കും ഭാരത് ചോഡോ ആന്തോളൻ ഏതാണ്ട് അടിച്ചമർത്തപ്പെട്ടു.
കോൺഗ്രസ് സമ്മേളനം നടന്ന മുംബയിലെ മൈതാനം ഓഗസ്റ്റ് ക്രാന്തി മൈദാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *