#ഓർമ്മ
#Literature
കെ സുരേന്ദ്രൻ
കെ സുരേന്ദ്രൻ്റെ (1922-1997) ഓർമ്മദിവസമാണ്
ഓഗസ്റ്റ് 9.
ഓച്ചിറയിൽ ജനിച്ച സുരേന്ദ്രൻ തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ നിന്ന് ഡിപ്ലോമ പാസായ ശേഷം ടെലിഫോൺസ് വകുപ്പിൽ ജോലിക്ക് കയറി. 43 വയസിൽ സ്വയം വിരമിച്ച് മുഴുവൻ സമയ എഴുത്തുകാരനായി മാറി.
1960ൽ ആദ്യ നോവലായ താളം പുറത്തുവന്നത് മുതൽ മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നോവലിസ്റ്റുകളിൽ ഒരാളായി എണ്ണപ്പെട്ടു.
താളം, മായ, കാട്ടുകുരങ്ങ് തുടങ്ങിയ നോവലുകൾ സിനിമയായപ്പോഴും വലിയ ജനപ്രീതി നേടി. തിക്കുറിശ്ശിയുടെ അഭിനയ ജീവിതത്തിലെ തിലകക്കുറിയാണ് മായ എന്ന സിനിമയിലെ ഡീസൻ്റ് ശങ്കരപ്പിള്ള.
ദസ്റ്റോയോവിസ്കി തുടങ്ങിയവരുടെ ജീവചരിത്രവും എഴുതിയിട്ടുണ്ട്.
സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻ്റെ പ്രസിഡൻ്റ് ആയും സേവനം അനുഷ്ഠിച്ചു.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
ഒരു സൈക്കിളിൽ പരിപാടികൾക്ക് വരുന്ന നോവലിസ്റ്റ് ആണ് 1980കളിലെ എൻ്റെ തിരുവനന്തപുരം ജീവിതകാലത്തെ ഓർമ്മ.
Posted inUncategorized