#ഓർമ്മ
എം ആർ ബി.
എം ആർ ബി എന്ന മുല്ലമംഗലത്ത് രാമൻ ഭട്ടതിരിപ്പാടിൻ്റെ ( 1908-2001) ജന്മവാർഷികദിനമാണ്
ആഗസ്റ്റ് 8.
നമ്പൂതിരിയെ മനുഷ്യനാക്കാൻ ഉറച്ച വി ടി ഭട്ടതിരിപ്പാടിൻ്റെ പുറകെ ഇറങ്ങിത്തിരിച്ചവരിൽ ഇ എം എസ് മുതലായവരുടെ ഒപ്പം എം ആർ ബിയും അനുജൻ പ്രേംജിയും ഉണ്ടായിരുന്നു.
പ്രസംഗമെല്ലാം എല്ലാവരും പറയും, ഒരു നമ്പൂതിരി വിധവയെ വിവാഹം ചെയ്യാൻ ഏതെങ്കിലും ചെറുപ്പക്കാരൻ തയാറാവുമോ എന്ന പാർവതി നെന്മേനിമംഗലത്തിൻ്റെ വെല്ലുവിളി എം ആർ ബി അപ്പോൾത്തന്നെ ഏറ്റെടുത്തു. വിധവയായ, വി ടി യുടെ ഭാര്യാസഹോദരി ശ്രീദേവിയെ വിവാഹം ചെയ്തു. മുൻവിവാഹത്തിൽ ഉണ്ടായ കുഞ്ഞ് ലീലയെ സ്വന്തം മകളായി വളർത്തി.
വി ടി അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം എഴുതിയപ്പോൾ എം ആർ ബി തൻ്റെ പ്രഹസനത്തിന് നൽകിയ പേര് മറക്കുടക്കുള്ളിലെ മഹാനരകം എന്നാണ്.
ജ്യേഷ്ഠൻ്റെ മാതൃക പിന്തുടർന്ന് പ്രേംജിയും ഒരു വിധവയെയാണ് സ്വന്തം പത്നിയാക്കിയത്.
– ജോയ് കള്ളിവയലിൽ.



