#ഓർമ്മ
കെ പി ആർ ഗോപാലൻ.
കെ പി ആർ ഗോപാലൻ്റെ (1906-1997)
ഓർമ്മദിവസമാണ്
ആഗസ്റ്റ് 5.
മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആചാര്യനായിരുന്ന ഈ വിപ്ലവനായകൻ ഇന്ന് ഏറെക്കുറെ വിസ്മൃതിയിലാണ്.
1940 സെപ്റ്റംബർ 15ന് നടന്ന മൊറാഴ കർഷകപ്രക്ഷോഭമാണ് കെ പി ആറിന് വീരപരിവേഷം നൽകിയത്. ഒരു സബ് ഇൻസ്പെക്ടറും ഒരു പോലീസ് കോൺസ്റ്റബിളും കൊല്ലപ്പെട്ട കേസിൽ അദ്ദേഹം ഉള്പ്പെടെയുള്ള നേതാക്കൾ 11 വര്ഷം തടവിന് ശിക്ഷിക്കപ്പെട്ടു. മദ്രാസിലെ അപ്പീൽകോടതി കെ പി ആറിനെ തൂക്കിക്കൊല്ലാൻ വിധിച്ചു. രാജ്യം മുഴുവൻ പ്രതിഷേധിച്ച വിധിയിൽ ഗാന്ധിജിപോലും പ്രതിഷേധശബ്ദം ഉയർത്തി. കേരളത്തിൻ്റെ ബോൾഷെവിക്ക് നായകൻ എന്നാണ് പി കൃഷ്ണപിള്ള ഈ ധീരനെ വിശേഷിപ്പിച്ചത്. പിന്നീട് മദ്രാസ് സംസ്ഥാനത്ത് അധികാരത്തിൽ വന്ന കോൺഗ്രസ് സര്ക്കാര് ശിക്ഷ ഇളവുചെയ്യുകയായിരുന്നു.
1957ലെയും, 1967ലെയും, നിയമസഭകളിൽ അദ്ദേഹം അംഗമായിരുന്നു.
പി കൃഷ്ണപിള്ളയുടെ അകാലചരമത്തിന് ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഇ എം എസ് നേടിയ അപ്രമാദിത്വം, പാർട്ടി പിളർന്നു സി പി എം രൂപീകൃമായതോടെ പ്രശ്നങ്ങൾക്ക് തുടക്കംകുറിച്ചു.
നായനാർ, എം വി രാഘവൻ തുടങ്ങി അനേകം നേതാക്കളുടെ നേതാവായിരുന്ന
കെ പി ആർ ഉൾപ്പെടെയുള്ള പല നേതാക്കൾക്കും പാർട്ടിക്ക് പുറത്തേക്കുള്ള വഴിയായി ഇ എം എസുമായുള്ള ഭിന്നത മാറി.
1968ൽ എം എൽ എ സ്ഥാനം രാജിവെച്ച് കോസല രാമദാസ് തുടങ്ങിയ നേതാക്കളുമായി ചേർന്നു സി പി എം വിട്ട് ഉണ്ടാക്കിയ പുതിയ പാർട്ടി പക്ഷേ, പച്ചപിടിച്ചില്ല. സ്വാഭാവികമായും പാർട്ടിക്ക് പുറത്തുപോയ മിക്ക നേതാക്കളെയും പോലെ കെ പി ആറും ചരിത്രത്തിലെ ഒരു അടിക്കുറിപ്പായി കടന്നുപോയി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized