എസ് കെ പോറ്റെക്കാട്

#ഓർമ്മ

എസ് കെ പൊറ്റെക്കാട്ട്.

പൊറ്റെക്കാട്ടിൻ്റെ (1913- 1982) ഓർമ്മദിവസമാണ്
ആഗസ്റ്റ് 6.

മലയാളം കണ്ട ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാണ് ശങ്കരൻകുട്ടി പൊറ്റെക്കാട്ട്. ബഹുമുഖപ്രതിഭയായ പൊറ്റെക്കാട്ട്, നോവലുകൾക്ക് പുറമെ സഞ്ചാരസാഹിത്യകാരൻ എന്ന നിലയിലും പ്രശസ്തി നേടി. പാർലമെൻ്റ് അംഗമെന്ന നിലയിലും സേവനം ചെയ്തു.
സ്കൂൾ അധ്യാപകനായിരിക്കെ 1939ൽ കോൺഗ്രസിൻ്റെ ത്രിപുരി സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചതിൻ്റെ പേരിൽ രാജിവെച്ചു. പിന്നീട് 1945 വരെ ബോംബെ, ലക്നൗ തുടങ്ങിയ സ്ഥലങ്ങളിൽ ജോലിചെയ്തു.
1949 മുതൽ വിദേശയാത്രകൾ ആരംഭിച്ചു. ആഫ്രിക്ക, യൂറോപ്പ്, സിലോൺ, മലയാ, ഇന്തോനേഷ്യ തുടങ്ങിയ സഞ്ചാരങ്ങൾ പിന്നീട് ഒന്നാന്തരം ഗ്രന്ഥങ്ങളായി.
1957ൽ തലശ്ശേരി ലോക്സഭാ മണ്ഡലത്തിൽ 1000 വോട്ടിന് പരാജയപ്പെട്ട പൊറ്റെക്കാട്ട് 1962ൽ വിജയിച്ചത് 66000 വോട്ടിനാണ്. തോൽപ്പിച്ചത് സുകുമാർ അഴീക്കോടിനെ.
1939ൽ ആദ്യ നോവലായ നാടൻ പ്രേമം പുറത്തുവന്നു. പിന്നീട് കുടിയേറ്റക്കാരുടെ കഥ പറയുന്ന വിഷകന്യക, കോഴിക്കോട് മിട്ടായിതെരുവിൻ്റെ കഥയായ ഒരു തെരുവിൻ്റെ കഥ, ആത്മകഥാംശം ഉൾപ്പെടുന്ന ഒരു ദേശത്തിൻ്റെ കഥ എന്ന മഹത്തായ നോവൽ.
കേരള, കേന്ദ്ര, സാഹിത്യ അക്കാദമി പുരസ്കാരങ്ങൾക്ക് പുറമെ 1980ൽ ഞാനപീഠം അവാർഡ് നേടി.
മിട്ടായിതെരുവിൻ്റെ പ്രവേശനകവാടത്തിൽ എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് എസ് കെയുടെ പ്രതിമ നിൽക്കുന്നു.
ഏതാനും വർഷം മുൻപ് ബാലി ദ്വീപ് സന്ദർശിച്ചപ്പോഴാണ് പതിറ്റാണ്ടുകൾക്ക് മുൻപ് വിമാനത്തിന് പകരം കപ്പലിലും ബോട്ടിലും സാഹസികയാത്രകൾ നടത്തിയ പൊറ്റെക്കാടിനോടുള്ള ആദരവ് വർധിച്ചത്.
1970കളിൽ കോഴിക്കോട് വിദ്യാർഥിയായിരിക്കെ ചന്ദ്രകാന്തം എന്ന വീട്ടിൽ പോയി കണ്ടതാണ് മറക്കാനാവാത്ത ഒരു ഓർമ്മ.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *