#ഓർമ്മ
പി ബി ഷെല്ലി
ഷെല്ലിയുടെ ( 1792-1822) ജന്മവാർഷിക ദിനമാണ്
ഓഗസ്റ്റ് 4.
ഇംഗ്ലീഷ് റൊമാൻ്റിക് കവികളിൽ പ്രമുഖനാണ് പേഴ്‌സി ബിഷേ ഷെല്ലി.
തൻ്റെ കാലത്തിനു മുൻപേ നടന്ന ഷെല്ലിക്ക് ജീവിതകാലത്ത് ഒരു അംഗീകാരവും ലഭിച്ചില്ല.
1810 ൽ ഓക്‌സ്‌ഫോർഡിൽ കോളെജ് പഠനത്തിന് ചേർന്ന ഷെല്ലി ഒരു വർഷം കഴിഞ്ഞപ്പോൾ പുറത്താക്കപ്പെട്ടു. നാസ്തികൻ ആണെന്നതായിരുന്നു കുറ്റം.
തൻ്റെ വിപ്ലവകരമായ ചിന്തകളുടെ പേരിൽ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഒരിക്കലും മാപ്പ് പറയാൻ തയാറായില്ല. അവസാനം ഷെല്ലി 1818ൽ ഇറ്റലിയിലേക്ക് താമസം മാറ്റാൻ നിർബന്ധിതനായി. അതിനുശേഷമാണ് തൻ്റെ പ്രശസ്തമായ കവിതകൾ മിക്കതും എഴുതിയത്.
1822ൽ വെറും 29 വയസ്സിൽ ഒരു ബോട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഷെല്ലിയുടെ കീർത്തി മരണാനന്തരമാണ് എല്ലാവരും മനസിലാക്കിയത്. ബ്രൗണിങ്, ഹാർഡി , കീറ്റ്സ് തുടങ്ങിയ പിൽക്കാല കവികളെയെല്ലാം സ്വാധീനിച്ച കവിയാണ് ഷെല്ലി.
രണ്ടാം ഭാര്യ മേരി ഷെല്ലി എഴുതിയ പ്രശസ്തമായ നോവലാണ് ഫ്രാങ്കെൻസ്റ്റീൻ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized