ടോണി മോറിസൺ

#ഓർമ്മ

ടോണി മോറിസൻ .

നോബൽ സമ്മാന ജേതാവായ വിഖ്യാത അമേരിക്കൻ നോവലിസ്റ്റ് ടോണി മോറിസൻ്റെ (1931-2019) ചരമവാർഷികദിനമാണ്
ആഗസ്റ്റ് 5.

കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിച്ചിറങ്ങിയ മോറിസൻ
ജീവിതത്തിൽ ഏറെക്കാലവും അധ്യാപികയായിരുന്നു. ടെക്സാസ് യൂണിവേഴ്സിറ്റി (1955-57), ഹോവാർഡ് യൂണിവേഴ്സിറ്റി (1957-64), ന്യൂയോർക്ക് യൂണിവേഴ്സിറ്റി (1984-89) , പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റി (1989-2006). ഇടക്ക് 1965 മുതൽ 1984 വരെ റാൻഡം ഹൗസ് പ്രസിദ്ധീകരണശാലയുടെ ഫിക്ഷൻ എഡിറ്ററായും പ്രവർത്തിച്ചു.
അമേരിക്കയിലെ കറുത്ത വർഗക്കാരുടെ അനുഭവമാണ് മോറിസൻ അവരുടെ നോവലുകളുടെ ഇതിവൃത്തമാക്കിയത് .
കടുത്ത ഉച്ചനീചത്തം നിലനിൽക്കുന്ന സമൂഹത്തിൽ കറുത്തവൻ്റെ വിഹ്വലതകൾ, പ്രണയം, യുദ്ധത്തിൻ്റെ ദുരനുഭവങ്ങൾ, കുട്ടികളുടെ ലൈംഗികചൂഷണം – എല്ലാം അവർ പരിശോധനക്ക് വിധേയമാക്കി.
1970ൽ ആദ്യ നോവലായ The Blue Eye പുറത്തുവന്നു. 1987ൽ പ്രസിദ്ധീകരിച്ച Beloved പുലിറ്റ്സർ പ്രൈസ് നേടി. നോവൽ 1998ൽ ചലച്ചിത്രമാക്കപ്പെട്ടു.
1993ൽ മോറിസന് നോബൽ സമ്മാനം നൽകപ്പെട്ടു. ഫ്രഞ്ച് ലീജിയൻ ഓഫ് ഹോണർ, അമേരിക്കൻ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, തുടങ്ങി നിരവധി പുരസ്കാരങ്ങൾ വേറെയും നേടിയിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *