മിൽട്ടൻ ഫ്രീഡ് മാൻ

#ഓർമ്മ

മിൽട്ടൺ ഫ്രീഡ്മാൻ.

1976ലെ നോബൽസമ്മാന ജേതാവായ മിൽട്ടൺ ഫ്രീഡ്മാൻ്റെ (1912-2006) ജന്മവാർഷികദിനമാണ്
ജൂലൈ 31.

ജോൺ മെയ്‌നാർഡ് കേയ്ൻസ് കഴിഞ്ഞാൽ ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഫ്രീഡ്‌മാൻ.
കെയൻസിൻ്റെ പല നിഗമനങ്ങളെയും എതിർത്ത ഫ്രീഡ്മാൻ, ചിക്കാഗോ യൂണിവേഴ്സറ്റിയിൽ പ്രൊഫസറായിരുന്നു. Stagflation എന്ന വാക്കിൻ്റെ ഉപഞ്ഞാതാവ് ഫ്രീഡ്മാനാണ്. ഒരേസമയം നാണ്യപ്പെരുപ്പവും, സാമ്പത്തികമാന്ദ്യവും, തൊഴിലില്ലായ്മ വർധനവും വരുന്ന പ്രതിഭാസമാണ് സ്റ്റാഗ്ഫ്ലേഷൻ.
തൊഴിലില്ലായ്മക്ക് ഒരു നിരക്ക് ഉണ്ട്, അതിലും കുറഞ്ഞാൽ നാണ്യപ്പെരുപ്പമായിരിക്കും ഫലം എന്നദ്ദേഹം പറഞ്ഞു.
നിർബന്ധിത സൈനികസേവനം വേണ്ട, ഡോക്ടർമാർക്ക് ലൈസൻസ് വേണ്ട, ഇൻകം ടാക്സ് എടുത്ത് കളയണം, കറൻസി നിരക്ക് നിയന്ത്രണം ഉപേക്ഷിക്കണം, തുടങ്ങി അനേകം വിഷയങ്ങളിൽ ഫ്രീഡ്‌മാൻ്റെ ചിന്തകള് വിവാദം ഉയർത്തി.
അമേരിക്കൻ പ്രസിഡൻ്റ് റീഗൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി താച്ചർ തുടങ്ങിയവരുടെ ഉപദേശകനായിരുന്ന ഫ്രിഡ്മാൻ്റെ നിഗമനങ്ങൾ ലോക സമ്പദ് വ്യവസ്ഥയെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *