#ഓർമ്മ
വാൻ ഗോ.
വിശ്വപ്രസിദ്ധ ചിത്രകാരൻ വിൻസെൻ്റ് വാൻ ഗോഗിൻ്റെ( 1858-1890)
ചരമവാർഷിക ദിനമാണ്
ജൂലൈ 29.
ഹോളണ്ടിൽ ജനിച്ച വാൻ ഗോയുടെ പെയിൻ്റിങ്ങുകൾ ഇന്ന് ലോകത്ത് ഏറ്റുമധികം തിരിച്ചറിയപ്പെടുന്നവയാണ്. റെമ്പ്രാൻഡ് കഴിഞ്ഞാൽ പാശ്ചാത്യ ചിത്രകലാകാരൻമാരിൽ എറ്റവും മഹാൻ എന്നാണ് വാൻ ഗോ വിലയിരുത്തപ്പെടുന്നത്.
വാൻ ഗോ 1880മുതൽ 1890വരെ വെറും പത്തുവർഷം മാത്രമാണ് കലാപ്രവർത്തനം നടത്തിയത്. ജീവിതകാലം മുഴുവൻ വിഷാദരോഗത്തിന് അടിമയായിരുന്ന വാൻ ഗോ, 1888ൽ കടുത്ത മനോവിഭ്രാന്തിയിൽ തൻ്റെ ഒരു ചെവി മുറിച്ചുമാറ്റുക വരെ ചെയ്തു. അടുത്തവർഷം അതിൻ്റെ ചിത്രം വരക്കുകയും ചെയ്തു.
അവസാനം 32 വയസ്സിൽ ആത്മഹത്യയിലാണ് ഈ അതുല്യകലാകാരൻ അഭയം കണ്ടെത്തിയത്.
ജീവിതകാലത്ത് അവഗണ നേരിട്ട വാൻ ഗോ മരണശേഷം മാത്രമാണ് ലോകപ്രസിദ്ധനായത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized