#കേരളചരിത്രം
#ഓർമ്മ
ഡോക്ടർ കെ ബി മേനോൻ.
മലബാറിലെ സ്വാതന്ത്ര്യസമരചരിത്രത്തിലെ വീരനായകനാണ് ഡോക്ടർ കെ ബി മേനോൻ (1897-1970).
പ്രസിദ്ധമായ കീഴരിയൂർ ബോംബ് കേസിൽ ഒന്നാം പ്രതി. 10 വർഷത്തെ ജെയിൽശിക്ഷ. 5 വര്ഷം കഴിഞ്ഞു വിട്ടയക്കപ്പെട്ടു. മറ്റൊരു പ്രതി മത്തായി മാഞ്ഞൂരാനായിരുന്നു.
കോന്നാനത്ത് ബാലകൃഷ്ണമേനോൻ്റെ അച്ഛൻ വെങ്ങാലിൽ രാമൻ മേനോൻ മുൻസിഫ് മജിസ്ട്രേറ്റ് ആയിരുന്നു. വി കെ കൃഷ്ണമേനോൻ്റെ അമ്മാവനും.
ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി കോം പാസായത് പ്രസിഡൻസി ഗ്രേഡ് എന്ന ഉന്നത നിലയിലാണ്. ഹൈദരാബാദ് നൈസാം കോളേജിൽ അധ്യാപകനായി. നൈസാം സ്കോളർഷിപ്പ് നൽകി അമേരിക്കയിൽ ഉപരിപഠനത്തിനായി അയച്ചു. 1928 മുതൽ 1936 വരെ അമേരിക്കയിൽ കഴിഞ്ഞ മേനോൻ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 1934 മുതൽ 36 വരെ ഡൻവർ യൂനിവേഴ്സിറ്റിയിൽ അധ്യാപകനായി സേവനം ചെയ്തു.
അമേരിക്കയിൽവെച്ച് ജയപ്രകാശ് നാരായൻ്റെ ഉറ്റസുഹൃത്തായി മാറിയ മേനോൻ ജോലി രാജിവെച്ച് ഇന്ത്യയിൽ മടങ്ങിയെത്തി സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കാളിയായി.
സോഷ്യലിസ്റ്റ് ചേരിയുടെ മുന്നണിനേതാവായിരുന്ന ഡോക്ടർ കെ ബി മേനോൻ, 1952 മുതൽ 56 വരെ മദ്രാസ് ലെജിസ്ലെറ്റിവ് അസംബ്ലിയിൽ തൃത്താലയിൽ നിന്ന് അംഗമായി. 1957 മുതൽ 62 വരെ വടകര ലോക്സഭാ അംഗം. 1965ൽ കോയിലാണ്ടിയിൽ നിന്ന് എം എൽ എയായി തെരഞ്ഞെടുക്കപ്പെട്ടു വെങ്കിലും നിയമസഭ കൂടിയില്ല. സ്വന്തമായി സമ്പാദ്യം ഒന്നുമില്ലായിരുന്ന മേനോൻ
അവസാനകാലം ചിലവഴിച്ച തൃത്താല സ്കൂൾ ഇന്ന് ഡോക്ടര് കെ ബി മേനോൻ സ്മാരകമാണ്.
– ജോയ് കള്ളിവയലിൽ.








