ഡോക്ടർ എ പി ജെ അബ്ദുൾ കലാം

#ഓർമ്മ

ഡോക്ടർ എ പി ജെ അബ്ദുൽ കലാം.

ഡോക്ടർ അബ്ദുൽ കലാമിൻ്റെ (1931-2015)
ചരമവാർഷികദിനമാണ്
ജൂലൈ 27.

ഇന്ത്യയുടെ രാഷ്ട്രപതിപദം അലങ്കരിച്ച മഹാന്മാരിൽ ഏറ്റവും ജനകീയനായ വ്യക്തിയായിരുന്നു 2002 മുതൽ 2007 വരെ പ്രസിഡൻ്റായിരുന്ന അബ്ദുൽ കലാം.
ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെട്ടിരുന്ന കലാം ജനിച്ചത് രാമേശ്വരത്തെ ഒരു മരക്കാർ വ്യാപാരികുടുംബത്തിലാണ്. ത്രിച്ചി സെൻ്റ് ജോസഫ്സ് , മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, എന്നിവടങ്ങളിൽ പഠിച്ച് 1960ൽ ഏറോസ്പേസ് എൻജിനീയറായ കലാം, വിദേശത്ത് പഠിക്കാതെതന്നെ എൻജിനീയറിങ്ങിൽ വൈദഗ്ധ്യം നേടാൻ കഴിയും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ്.
ഡി ആർ ഡി ഒ യിൽ ഔദ്യോഗികജീവിതം ആരംഭിച്ച കലാം 1969 മുതൽ ഐ എസ് ആർ ഒയിലാണ് പ്രവർത്തിച്ചത്. തിരുവനന്തപുരത്തെ ഒറ്റമുറി ലോഡ്ജിൽ സസ്യാഹാരം മാത്രം ഭക്ഷിച്ചു ജീവിച്ച ഈ അവിവാഹിതൻ ലളിത ജീവിതത്തിന് മുഴുവൻ ഇന്ത്യക്കാർക്കും മാതൃകയാണ്.
പി എസ് എൽ വി റോക്കറ്റുകൾ, അഗ്നി മിസൈൽ, പോഖ്രാൻ-രണ്ട് ന്യൂക്ലിയർ ടെസ്റ്റ്, എന്നിവയിലെല്ലാം നിർണ്ണായകപങ്ക് വഹിച്ച കലാം, ഭാരതസർക്കാരിൻ്റെ മുഖ്യ സാങ്കേതിക ഉപദേഷ്ടാവായും പ്രവർത്തിച്ചു. രാഷ്ട്രപതി സ്ഥാനത്തുനിന്ന്
വിരമിച്ചശേഷം ഇന്ത്യയിലെ വിദ്യാർഥികളെ ആവേശം കൊള്ളിക്കാനായി അദ്ദേഹം രാജ്യമെങ്ങും സഞ്ചരിച്ച് അവരോട് സംവദിച്ചു. മരണവും ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്ററ്റിയൂട്ട് ഓഫ് മാനേജ്മെൻ്റ് വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്നതിനിടയിലായിരുന്നു. കലാമിൻ്റെ പുസ്തകങ്ങൾ രാജ്യത്ത് ഏറ്റവുമധികം വിൽപനയുള്ളവയാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *