ടി ആർ.
ടി ആറിൻ്റെ ചരമവാർഷികദിനമാണ്
ജൂലൈ 26.
മലയാളത്തിലെ എക്കാലത്തെയും മികച്ച ചില കഥകൾ എഴുതിയ ടി ആർ, സര്ക്കാർ കോളേജുകളിൽ അധ്യാപകനായിരുന്നു.
ജാസ്സക്കിനെ കൊല്ലരുത് തുടങ്ങിയ കഥകൾ സാഹിത്യരംഗത്ത് അദ്ദേഹത്തിന് സ്വന്തമായി ഒരു മേൽവിലാസം നേടിക്കൊടുത്തു.
എറണാകുളം വെണ്ണലയിൽ ആലിൻചുവട്ടിലെ ഒരു കടത്തിണ്ണയിൽ മരിച്ചു കിടന്ന അധ്യാപകൻ അനാഥ ജഡം എന്ന നിലയിൽ മറവു ചെയ്യപ്പെടുന്നതിൽ നിന്ന് രക്ഷപ്പെട്ടത് പ്രഭാതസവാരിക്കിടയിൽ പി ടി തോമസ് തിരിച്ചറിഞ്ഞതുകൊണ്ടാണ്. മദ്യത്തിൻ്റെ ആഴക്കടലിൽ മുങ്ങിത്താണ മറ്റൊരു ജീവിതം.
സമ്പൂർണ്ണ കഥകൾ ഡി സി ബുക്സ് പ്രസിദ്ധം ചെയ്തിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized