#കേരളചരിത്രം
കേരളം – ഒരു പ്രശ്‌നസംസ്ഥാനം.
ഒരു കാലത്ത് കേരളം ഭരിച്ചിരുന്ന പാർട്ടിയാണ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി. കേരളം സംസ്ഥാനം രൂപം കൊണ്ടശേഷം നടന്ന രണ്ടാമത്തെ തെരഞെടുപ്പിൽ മുഖ്യമന്ത്രിയായത് പി എസ് പി യുടെ പട്ടം താണുപിള്ളയാണ് (1961-62).
പി എസ് പി യുടെ സമുന്നത നേതാവായിരുന്ന ഡോക്ടർ കെ ബി മേനോൻ 1961ൽ എഴുതിയ ഒരു ലേഖനത്തിൻ്റെ തലക്കെട്ട് തന്നെ കേരളം – ഒരു പ്രശ്നസംസ്ഥാനം എന്നാണ്.
അതിന് അദ്ദേഹം ചൂണ്ടിക്കാണിച്ച രണ്ട് പ്രധാന കാരണങ്ങൾ കേരളത്തിലെ ജനസാന്ദ്രതയും തൊഴിലില്ലായ്മയുമാണ്. അന്ന് 500 ൽ വെറും 18 എം പി മാർ ( ഇന്ന് 540ൽ 20) മാത്രമുള്ള കൊച്ചുകേരളത്തിന് കേന്ദ്രത്തിൽ ചെലുത്താവുന്ന സ്വാധീനം ചെറുതാണ് എന്ന് എം പിയായിരുന്ന ഡോക്ടർ കെ ബി മേനോൻ അന്നേ എടുത്ത് പറയുന്നുണ്ട്.
ആറ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും വഞ്ചി തിരുനക്കര തന്നെയാണ് എന്നതാണ് ദുഃഖകരമായ യാഥാർഥ്യം.
– ജോയ് കള്ളിവയലിൽ.
ഫോട്ടോ: gpura.org
Posted inUncategorized