കെ ഈ മാമ്മൻ

#ഓർമ്മ

കെ ഇ മാമ്മൻ.

കെ ഇ മാമ്മൻ്റെ (1921-2007) ചരമവാർഷികദിനമാണ്
ജൂലൈ 26.

അവസാനത്തെ ഗാന്ധിയന്മാരിൽ ഒരാളായിരുന്നു സ്വാതന്ത്യസമര സേനാനിയായിരുന്ന മാമ്മൻ.
സമ്പത്തിൻ്റെ മടത്തട്ടിൽ ജനിച്ച മാമ്മൻ, അവിവാഹതനായിരുന്നു. മരിക്കുമ്പോൾ സ്വന്തമായി ഒരു വീട് പോലുമില്ലായിരുന്നു.
നാഷണൽ ക്വിലോൺ ബാങ്കിൻ്റെ ഉടമകളിൽ ഒരാളും ബാങ്കിൻ്റെ തിരുവനന്തപുരം ശാഖാ മാനേജരുമായിരുന്ന കണ്ടത്തിൽ കെ സി ഈപ്പൻ്റെ മകൻ സി കേശവൻ്റെ കൊഴഞ്ചേരി പ്രസംഗം കേട്ടാണ് പൊതുപ്രവർത്തനത്തിന് ഇറങ്ങിയത്. ട്രാവൻകൂർ സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട മാമ്മൻ, സമരം ചെയ്തതിന് ആർട്സ് കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടു. തൃശ്ശൂർ സെൻ്റ് തോമസ് കോളേജിൽ ചേർന്നു പഠനം പൂർത്തിയാക്കി. 1940ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ചേർന്നെങ്കിലും ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് അവിടെനിന്നും പുറത്താക്കപ്പെട്ടു.
ശിഷ്ടജീവിതം മുഴുവൻ ഗാന്ധിയൻ തത്വങ്ങൾ പ്രയോഗത്തിലാക്കി പൊതുജനസേവനത്തിനായി ചെലവാക്കി.
രാമാശ്രം അവാർഡ്, മദർ തെരേസ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.
-ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ്:
അനീതിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ ഒറ്റയാൾ പോരാട്ടം നടത്തുന്ന മാമ്മൻ സാറാണ് 1980കളിലെ എൻ്റെ ഒരു തിരുവനന്തപുരം ഓർമ്മ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *