#ചരിത്രം
ടാഗോറും ബ്രിട്ടനും.
1921ൽ മഹാകവി ടാഗോർ ബ്രിട്ടൺ സന്ദർശിച്ച സമയത്ത് എടുത്ത ഫോട്ടോയാണ്.
1913ൽ യൂറോപ്പിനു പുറത്ത് നോബൽ സമ്മാനത്തിന് അർഹനായ സാഹിത്യകാരൻ എന്ന നിലയിൽ ഇന്ത്യയിൽ മാത്രമല്ല ബ്രിട്ടനിലും ടാഗോറിന് വലിയ ജനസമ്മതി ഉണ്ടായിരുന്നു.
എങ്കിലും ബ്രിട്ടീഷ് അധിനിവേശത്തെ ശക്തമായി എതിർത്തിരുന്നയാളാണ് രവീന്ദ്രനാഥ് ടാഗോർ. ബ്രിട്ടീഷ് ചക്രവർത്തി നൽകിയ സർ പദവി ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് തിരിയെ നൽകിയ ദേശീയവാദിയാണ് ടാഗോർ.
ബ്രിട്ടിഷുകാർ ഇന്ത്യയിൽ ഏർപ്പെടുത്തിയ വിദ്യാഭ്യാസരീതിയുടെ കടുത്ത വിമർശകനായിരുന്നു ഗുരുദേവ് ടാഗോർ.
ഭാരതീയ സംസ്കാരത്തിൽ ഊന്നിയ ഒരു കോളെജ് ആരംഭിക്കുന്നത് സംബന്ധിച്ച് സ്റ്റേറ്റ് സെക്രട്ടറി ( വിദേശകാര്യ മന്ത്രി) എഡ്വിൻ മോൻഡേഗ് പ്രഭുവുമായി ചർച്ച നടത്താനായിട്ടാണ് ടാഗോർ ലണ്ടനിൽ എത്തിയത്.
അതേവര്ഷം തന്നെ 1921ൽ വിശ്വഭാരതി വിദ്യാലയം കൽക്കത്തക്ക് സമീപത്ത് സ്ഥാപിക്കപ്പെട്ടു. ഇന്ദിരാ ഗാന്ധി മുതൽ അമർത്യ സെൻ വരെ അവിടെ പഠിച്ച മഹദ് വ്യക്തികളാണ്. അവിടെനിന്നും ബിരുദം നേടിയ മലയാളികളിൽ പ്രമുഖനാണ് സ്വാതന്ത്യസമര നേതാവും മന്ത്രിയുമായിരുന്ന ജി രാമചന്ദ്രൻ.
സ്വാതന്ത്യപ്രാപതിക്ക് ശേഷം വിശ്വഭാരതി സർവകലാശാലയായി ഉയർത്തപ്പെട്ടു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized