#ഓർമ്മ
ബതുകേശ്വർ ദത്ത്
ധീരദേശാഭിമാനി ബതുകേശ്വർ ദത്തിൻ്റെ (1910- 1965)
ചരമവാർഷികദിനമാണ്
ജൂലൈ 20.
ബ്രിട്ടീഷ് ഇന്ത്യയിൽ ബംഗാൾ പ്രോവിൻസിലെ ബർദ്വാൻ ജില്ലയിൽ ജനിച്ച ദത്ത് ചെറുപ്പത്തിൽതന്നെ ഭഗത് സിങ്ങിൻ്റെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന വിപ്ലവസംഘടനയിൽ അംഗമായി.
1929 ഏപ്രിൽ 8ന് ദില്ലിയിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബ് എറിഞ്ഞ കേസിൽ ഭഗത്ത് സിങ്ങിൻ്റെ ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ടു. ജെയിലിൽ നിരാഹാരസമരത്തിന് ഒടുവിൽ ജതിൻ ദാസ് രക്തസാക്ഷിയായി. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർ തൂക്കിലേറ്റപ്പെട്ടു. ചന്ദ്രശേഖർ ആസാദ് പോലിസ് പിടിയിലാകാതെയിരിക്കാൻ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.
ദത്ത് ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട് ആൻഡമാൻ ജെയിലിൽ അടക്കപ്പെട്ടു.
പുറത്തുവന്നത് കടുത്ത ടി ബി രോഗബാധിതനായിട്ടാണ്.
എന്നിട്ടും ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് 4 വര്ഷം ജെയിൽവാസം വരിച്ചു. എല്ലാവരാലും അവഗണിക്കപ്പെട്ട ദത്ത് നിസ്വനായിട്ടാണ് മരണമടഞ്ഞത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized